ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ ഇഞ്ചിക്കോർ കുർബാന സെൻ്ററിൽ പരിശുദ്ധ കന്യാമറിയത്തിൻ്റേയും, വിശുദ്ധ അൽഫോൻസാമ്മയുടേയും തിരുനാളും സൺഡേ സ്കൂൾ വാർഷികവും സംയുക്തമായി 2019 ഒക്ടോബർ 20 ഞായറാഴ്ച ഇഞ്ചിക്കോർ മേരി ഇമാക്കുലേറ്റ് ദേവാലയത്തിൽവച്ച് ആഘോഷപൂർവ്വം കൊണ്ടാടുന്നു.
ഞായറാഴ്ച മൂന്നുമണിക്ക് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് യൂറോപ്പിനായുള്ള സീറോ മലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമ്മികനായിരിക്കും. തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം..
വൈകിട്ട് 5 നു വിശ്വാസപരിശീലന ക്ലാസുകളുടെ വാർഷികം നടക്കും, കലാപരിപാടികൾക്കും സമ്മാനദാനത്തിനും ശേഷം സ്നേഹവിരുന്നോടെ തിരുനാൾ സമാപിക്കും.
തിരുനാളിൽ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും ക്ഷണിക്കുന്നാതായി സീറോ മലബാർ സഭാ ചാപ്ലിന്മാരായ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫ. റോയ് വട്ടക്കാട്ട് എന്നിവർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us