ഡബ്ലിൻ സീറോ മലബാർ സഭയുടെ വിശുദ്ധവാര തിരുകർമ്മങ്ങൾ

ബിജു എല്‍ നടയ്ക്കല്‍
Thursday, April 9, 2020

ഡബ്ലിൻ:  ഡബ്ലിൻ സീറോ മലബാർ സഭയുടെ ഈ വർഷത്തെ വിശുദ്ധവാര തിരുകർമ്മങ്ങൾ റിയാൽട്ടോ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിൽ വച്ച് നടക്കും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിശ്വാസ സമൂഹത്തെ ഒഴിവാക്കി ദേവാലയത്തിൽ നടക്കുന്ന തിരുകർമ്മങ്ങളുടെ തൽസമയ സംപ്രേക്ഷണം ഒരുക്കിയിട്ടുണ്ട്.

ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ് സൈറ്റ് വഴിയോ (www.syromalabar.ie) ചർച്ച് ടിവി സർവ്വീസ് (http://churchservices.tv/rialto) വഴിയോ ഈ തിരുകർമ്മങ്ങളിൽ പങ്കെടുക്കാവുന്നതാണ്.

പെസഹാ വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് വിശുദ്ധ കുർബാനയും പെസഹാ തിരുകർമ്മങ്ങളും തുടർന്ന് ആരാധന, ഈ വർഷം കാൽ കഴുകൽ ശുശ്രൂഷ ഉണ്ടായിരിക്കുന്നതല്ല.

പീഡാനുഭവ വെള്ളി തിരുകർമ്മങ്ങൾ രാവിലെ 10 മണിക്ക് ആരംഭിക്കും. തുടർന്ന് കുരിശിൻ്റെ വഴി.  വലിയ ശനിയാഴ്ച രാവിലെ 10 മണിക്ക് വിശുദ്ധ കുർബാനയും ശുശ്രൂഷകളും.

ഈസറ്റർ തിരുകർമ്മങ്ങൾ ഞായറാഴ്ച രാവിലെ 8:30 ന്. വൈകിട്ട് 7 നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും.

സീറോ മലബാർ സഭയുടെ യൂറോപ്യൻ അപ്പ്സ്തോലിക് വിസിറ്റേഷൻ്റെ യുറ്റൂബ് ചാനൽ വഴി (https://www.youtube.com/channel/UCNo_IbE3h5Gv2pU5nE3TVsg ) റോമിലെ ഡൊമസ് മാർ തോമായിൽ നടക്കുന്ന വിശുദ്ധവാര തിരുകർമ്മങ്ങളുടെ ലൈവ് സ്ടീമിങ്ങ് ലഭ്യമാണ്.

ഈ വിഷമഘട്ടത്തിൽ ഭവനങ്ങളിൽ ആയിരുന്ന് തിരുകർമ്മങ്ങളിൽ പങ്കെടുത്ത് ദൈവകരുണക്കായി പ്രാർത്ഥിക്കുവാൻ ഏവരേയും ക്ഷണിക്കുന്നതായി സഭാ നേതൃത്വം അറിയിച്ചു.

×