നീനാ കൈരളിയുടെ ഈസ്റ്റർ, വിഷു ആഘോഷങ്ങൾ മെയ്‌ 11 ന് നടക്കും

author-image
admin
New Update

- ജോബി മാനുവൽ

നീനാ:  (കൗണ്ടി ടിപ്പററി) പ്രത്യാശയുടെയും ഐശ്വര്യത്തിന്റെയും സന്ദേശങ്ങൾ പകർന്നുതരുന്ന ആഘോഷങ്ങളായ ഈസ്റ്ററും, വിഷുവും സംയുക്തമായി മെയ്‌ 11 ശനിയാഴ്ച നീനാ കൈരളി ആഘോഷിക്കും. നീനാ സ്കൗട്ട് ഹാളിൽ വച്ച് ഉച്ചകഴിഞ്ഞു 2 മണിക്കാണ് ആഘോഷപരിപാടികൾ ആരംഭിക്കുന്നത്.

Advertisment

publive-image

കുട്ടികളുടെയും മുതിർന്നവരുടെയും വ്യത്യസ്തതയാർന്ന നൃത്തരൂപങ്ങൾ , ഗാനാലാപനങ്ങൾ, ആസ്വാദ്യതയും സന്ദേശവും ചേർത്തൊരുക്കിയ സ്കിറ്റുകൾ,വേഷത്തിലും ഭാവത്തിലും വ്യത്യസ്തത നിറഞ്ഞുനിൽക്കുന്ന ഫാഷൻ ഷോ തുടങ്ങി നിരവധി പരിപാടികൾകൊണ്ട് സമ്പുഷ്ടമാണ് ഇത്തവണത്തെ ആഘോഷങ്ങൾ.

കൂടാതെ ആഘോഷങ്ങളുടെ മാറ്റ് കൂട്ടുവാൻ, ആസ്വാദകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി അത്ഭുതത്തിന്റെ ലോകത്തേയ്ക്ക് ആനയിക്കുന്ന, അയർലണ്ടിലും, യു.കെ.യിലും ഏറെ പ്രശസ്തനും അവാർഡ് വിന്നിങ് മജീഷ്യനുമായ 'Steve Spade'ന്റെ മാജിക്‌ ഷോ യും ഇത്തവണ ആഘോഷവേളയിൽ ഒരുക്കിയിരിക്കുന്നു. കലാപരിപാടികൾക്കും, മാജിക്‌ഷോയ്ക്കും ശേഷം വിഭവസമൃദ്ധമായ ഡിന്നറോടെ ആഘോഷങ്ങൾക്ക് തിരശീല വീഴും.

publive-image

നീനാ കൈരളി 2018 /19 വർഷത്തെ ഭാരവാഹികളായ ജോമി ജോസഫ്, ഷിന്റോ ജോസ്, രാജേഷ് അബ്രഹാം, നിഷ ജിൻസൺ, ജോസ്‌മി ജെനിൽ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.

Advertisment