ഡബ്ലിനില്‍ അന്തരിച്ച ജയ് ഡൻ്റെ ഭൗതീകശരീരം ഞായറാഴ്ച പൊതുദർശനത്തിനു വയ്ക്കുന്നു

author-image
ന്യൂസ് ബ്യൂറോ, അയര്‍ലണ്ട്
Updated On
New Update

ഡബ്ലിൻ:  ജനുവരി 31 വ്യാഴാഴ്ച ദൈവസന്നിധിയിലേയ്ക്ക് പറന്നകന്ന കുഞ്ഞുമാലാഖ ജെയ് ഡൻ്റെ ഭൗതീക ശരീരം നാളെ, ഫെബ്രുവരി 3 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിമുതൽ സോർഡ്സ് റിവർ വാലി സെൻ്റ് ഫിനിയാൻസ് ദേവാലയത്തിൽ പൊതുദർശനത്തിനു വയ്ക്കുന്നു.

Advertisment

ഡബ്ലിൻ സീറോ മലബാർ സഭയുടെ ചാപ്ലിന്മാരായ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിലിൻ്റേയും, റവ. ഫാ. റോയി വട്ടക്കാട്ടിൻ്റേയും, റവ. ഫാ. രാജേഷ് മേച്ചിറാകത്തിൻ്റേയും കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും തിരുകർമ്മങ്ങളും ഉണ്ടായിരിക്കുന്നതാണ്.

publive-image

ജെയ്ഡന്‍ ഷോബിന്‍ (5 വയസ്) ബാല്‍ ബ്രീഗനിലെ ഷോബിന്‍ ജോബ് അബ്രാഹാമിന്റെയും, ജിസ് ജോസഫിന്റെയും മകനാണ്. അസുഖബാധിതനായിരുന്ന ജെയ്ഡൻ രണ്ടു ദിവസം മുന്‍പ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ആയിരുന്നു. വ്യാഴാഴ്ച വൈകുന്നേരം 4.20 ന് ദ്രോഗഡ ഹോസ്പിറ്റലില്‍ വെച്ചാണ് ജെയ്ഡന്‍ നിര്യാതനായത്.

സീറോ മലബാര്‍ സഭയുടെ സ്വോര്‍ഡ്സ് ഇടവകാ കമ്മിറ്റി മെമ്പറായ ഷോബിന്‍ പൊന്‍കുന്നം ചെങ്കല്ലേപ്പള്ളി കുമ്പുക്കല്‍ കുടുംബാംഗമാണ്. മാതാവ് ജിസ് ബ്യൂമൗണ്ട് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സാണ്. ഭൗതീക ശരീരം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു, സംസ്‌കാര ശുശ്രൂഷകൾ നാട്ടിൽ നടക്കുന്നതായിരിക്കും.

ദേവാലയത്തിൻ്റെ അഡ്രസ്:

St Finian's Church
St. Finian's Church, River Valley Parish,, Hilltown, Swords, Co. Dublin, Ireland

Advertisment