നീനാ കൈരളിയുടെ സ്പോർട്സ് ഡേയും ഫാമിലി മീറ്റും വർണാഭമായി

author-image
admin
Updated On
New Update

- ജോബി മാനുവൽ

നീനാ:  (കൗണ്ടി ടിപ്പററി ) സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും, ഐശ്വര്യത്തിന്റെയും പ്രതീകമായ ഓണം ഇത്തവണ വിപുലമായ പരിപാടികളോടെയാണ് നീനാ കൈരളി അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന വിവിധ ആഘോഷ പരിപാടികളുടെ ഭാഗമായി നാല് ടീമുകളായി തിരിഞ്ഞ് അത്യന്തം വാശിയേറിയ മത്സരങ്ങള്‍ക്കാണ് ഇത്തവണ നീന സാക്ഷ്യം വഹിക്കുന്നത്.

Advertisment

publive-image

ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായി ഓഗസ്റ്റ് 17 ന് നീനാ ഒളിമ്പിക് അത്‌ലറ്റിക് സ്റ്റേഡിയത്തിലും, റഗ്ബി ഗ്രൗണ്ടിലും, വച്ച് ‘Annual sports day & Family meet 2019’ നടന്നു. അന്നേദിവസം വടംവലി,തീറ്റ മത്സരം,ക്വിസ് മത്സരം, പെനാലിറ്റി ഷൂട്ടൗട്ട്, ഫുട്‌ബോള്‍, ചാക്കിലോട്ടം തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കുമായി അനേകം മത്സരങ്ങള്‍ അരങ്ങേറി.

publive-image

നാല് ടീമിലെ അംഗങ്ങളും അത്യന്തം വാശിയോടെ എത്തിയപ്പോൾ അക്ഷരാർത്ഥത്തിൽ ഒരേസമയം കളിക്കളം ഐക്യത്തിന്റെയും വാശിയേറിയ പോരാട്ടങ്ങളുടെയും വേദിയായി മാറുകയായിരുന്നു . കുട്ടികളും മുതിർന്നവരും തങ്ങളുടെയും ടീമിന്റെയും പേരുകൾ തുന്നിച്ചേർത്ത ജേഴ്സിയുമായി അണിനിരന്നത് ഏറെ നയനാനന്ദകരമായിരുന്നു.

publive-image

സ്പോർട്സ് ഡേയോടനുബന്ധിച്ച് സമൃദ്ധമായ ഡിന്നറും ഒരുക്കിയിരുന്നു.തുടർന്ന് കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും ഒരുപിടി നല്ല ഓർമകളുമായി സ്പോർട്സ് ഡേ സമാപിച്ചു. പിന്നീട് സെപ്റ്റംബര്‍ 14 ന് നീനാ സ്‌കൗട്ട് ഹാളില്‍ വച്ച് കേരളത്തനിമയാര്‍ന്ന രീതിയിലുള്ള ഓണാഘോഷങ്ങളും, കലാപരിപാടികളും, ഓണസദ്യയും നടക്കും.

publive-image

നീനാ കൈരളിയുടെ 2018-’19 വര്‍ഷത്തെ കമ്മറ്റി അംഗങ്ങളായ ജോമി ജോസഫ്, ഷിന്റോ ജോസ്, രാജേഷ് അബ്രാഹം, നിഷ ജിന്‍സണ്‍, ജോസ്മി ജെനില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു.

Advertisment