ആസ്‌ട്രേലിയയിൽ പ്രവാസി മലയാളി നിര്യാതനായി

author-image
admin
New Update

- അജേഷ്, കോർക്ക്

കോർക്ക്: അയർലണ്ടിലെ കോർക്കിലെ ആദ്യകാല പ്രവാസിയും, കോർക്ക് പ്രവാസി മലയാളി അസോസിയേഷന്റെ സ്ഥാപക നേതാക്കളിൽ ഒരാളും, മുൻ പ്രസിഡണ്ടും സജീവ പ്രവർത്തകനും ആയിരുന്ന നജീന്ദ്രൻ (45) ആസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ വോലോങ്കോങിൽ വച്ച് ഹൃദയസ്തംഭനം മൂലം ഇന്നലെ രാത്രി നിര്യാതനായി.

Advertisment

publive-image

2005 മുതൽ കോർക്കിലെ വിൽട്ടനിൽ താമസിച്ചിരുന്ന നജീന്ദ്രനും കുടുംബവും, 2012-ൽ ആണ് ആസ്‌ട്രേലിയയിലേക്ക് കുടിയേറിയത്.

കോർക്കിലെ സെ. തോമസ് കാത്തലിക്ക് മലയാളി കമ്യൂണിറ്റിയുടെ സജീവ പ്രവർത്തകനും കൂടി ആയിരുന്നു. ഭാര്യ സുമ കോർക്ക് യൂണിവേഴ്സിറ്റി ആശുപതിയിലെ അത്യാഹിത വിഭാഗത്തിലെ സ്റ്റാഫ് നേഴ്‌സ് ആയിരുന്നു. മക്കൾ: ശ്രേഷ്ട്ട്, ഇവാന, ശ്രേയ.

നജീന്ദ്രന്റെ വേർപാടിൽ കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.

Advertisment