ഗോള്‍വേ സെന്റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഇടവക ദിനവും വിശ്വാസ പരിശീലന വിഭാഗത്തിന്റെ വാർഷികവും

author-image
admin
Updated On
New Update

- ജിയോ ജേക്കബ്ബ് 

ഗോള്‍വേ:  ഗോള്‍വേ സെന്റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഓഗസ്റ്റ് 24 ശനിയാഴ്ച സെന്റ് മേരീസ് കോളേജില്‍ വച്ച് ഇടവക ദിനവും, വിശ്വാസ പരിശീലന വിഭാഗത്തിന്റെ വാര്‍ഷികവും ആഘോഷിക്കുന്നു.

Advertisment

ഉച്ചകഴിഞ് 2 മണിക്ക് ഗോള്‍വേ സെന്റ് മേരീസ് കോളേജില്‍ ചാപ്പലിൽ വച്ച് ഡബ്ലിൻ സീറോ മലബാർ ചാപ്ലയിൻ റവ. ഫാ. രാജേഷ് മേച്ചിറക്കത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയോടു കൂടി ആഘോഷങ്ങൾക്ക് ആരംഭമാകും. തുടര്‍ന്ന് സെന്റ് മേരീസ് കോളേജിന്റെ ഓഡിറ്റോറിയത്തില്‍ പൊതുയോഗവും വര്‍ണാഭമായ വിവിധ കലാപരിപാടികളും അരങ്ങേറും.

publive-image

സീറോ മലബാര്‍ സഭ ഗോൾവേ ചാപ്ലയിൻ റവ. ഫാ. ജോസ് ഭരണികുളങ്ങരയുടെ അധ്യക്ഷതയിൽ ഗാൽവേ രൂപതാ വികാരി ജനറൽ റവ.ഫാ. പീറ്റർ റാബിറ്റ് ആഘോഷപരിപാടികള്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കും.

അന്നേ ദിവസം വിശുദ്ധ വികുർബാന അർപ്പണത്തിലേക്കും വിവിധ വിഭാഗങ്ങളിലെ വിശ്വാസ പരിശീലന കുട്ടികളുടെയും എല്ലാ കുടുംബ യൂണിറ്റുകളുടെയും നേതൃത്വത്തില്‍ നടക്കുന്ന വിവിധ കലാപരിപടികളിലേക്കും, സ്‌നേഹവിരുന്നിലേക്കും ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭാ ചാപ്ലയിൻ ഫാ. ജോസ് ഭരണികുളങ്ങര, സെക്രട്ടറി, കൈക്കാരന്മാര്‍, കമ്മറ്റിഅംഗങ്ങള്‍, വിശ്വാസപരിശീലന അദ്ധ്യാപകര്‍ എന്നിവര്‍ അറിയിച്ചു.

Advertisment