ബിജു എല്‍ നടയ്ക്കല്‍
Updated On
New Update
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ കുടുംബ നവീകരണ ധ്യാനത്തിന് തുടക്കമായി. ബ്ലാഞ്ചാർഡ്‌സ്‌ടൗൺ പിബ്ബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിലെ സേവ്യർ ഖാൻ വട്ടായിൽ അച്ചന്റെ നേതൃത്വത്തിലാണ് ധ്യാനം നടക്കുന്നത്. പിബ്ബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ തിങ്ങിനിറഞ്ഞ വിശ്വാസ സമൂഹത്തെ സാക്ഷിയാക്കി തിരി തെളിച്ച് ധ്യാനം ഉദ്ഘാടനം ചെയ്തു.
Advertisment
ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികൾ മുതൽ ലീവിങ് സേർട് വരെയുള്ളവർക്ക് 3 വിഭാഗങ്ങളായി നടത്തപ്പെടുന്ന ക്രിസ്റ്റീൻ ധ്യാനത്തിൽ ഏകദേശം അഞ്ഞൂറോളം കുട്ടികൾ പങ്കെടുത്തു വരുന്നു. ധ്യാനദിവസങ്ങളിൽ കുംബസാരത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
രാവിലെ 9.30 മുതല്‍ 5.30 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 28 തിങ്കളാഴ്ച്ച ധ്യാനം സമാപിക്കും.