‘ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ 2019’ ഓഗസ്റ്റ് 30 നു തുടക്കമാകും

Saturday, July 20, 2019

– ജോജോ ദേവസ്സി (പി.ആര്‍.ഓ)

ലിമെറിക്ക്:  ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈ വര്‍ഷം ഓഗസ്റ്റ് 30, 31, സെപ്റ്റംബര്‍ 1 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍, ‘ലിമെറിക്ക്, പാട്രിക്‌സ്വെൽ, റേസ്‌കോഴ്സ് ഓഡിറ്റോറിയത്തിൽ വച്ചാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്.രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് സമയം.

വയനാട് അനുഗ്രഹ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.മാത്യു വയലുമണ്ണിലാണ് ധ്യാനം നയിക്കുന്നത്.  കൂടാതെ മുന്‍ വര്‍ഷങ്ങളിലേതുപോലെ കുട്ടികള്‍ക്കുള്ള ധ്യാനവും ഉണ്ടായിരിക്കും.

വചനപ്രഘോഷങ്ങളിലൂടെ അനേകായിരങ്ങളിലേയ്ക്ക് ദൈവവചനത്തിന്റെ ശക്തി പകര്‍ന്നുകൊടുത്തുകൊണ്ടിരിക്കുന്ന ഫാ.മാത്യു വയലുമണ്ണില്‍ നയിക്കുന്ന ‘ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ 2019’ലേയ്ക്ക് വിശ്വാസത്തില്‍ കൂടുതല്‍ വളരുവാനും, ദൈവവചനത്തെ ആത്മാവില്‍ സ്വീകരിക്കാനുമായി ഏവരെയും ക്ഷണിക്കുന്നതായി സീറോ മലബാര്‍ ചര്‍ച്ച് ലിമെറിക്ക് ചാപ്ലയിന്‍ ഫാ. റോബിന്‍ തോമസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

ഫാ.റോബിൻ തോമസ് – 0894333124
ബിനോയി കാച്ചപ്പിള്ളി (ജനറൽ കൺവീനർ) – 0874130749
സിബി ജോണി (ജനറൽ കൺവീനർ) – 0871418392

×