ഭക്തിയിൽ ലയിച്ച് വിശ്വാസസമൂഹം.ഫാ.മാത്യു വയലുമണ്ണിൽ നയിക്കുന്ന ലിമെറിക്ക് ബൈബിൾ കൺവെൻഷന് തുടക്കമായി

author-image
admin
Updated On
New Update

- ജോജോ ദേവസ്സി

ലിമെറിക്ക്:  ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന് ഭക്തിപൂർവ്വം തുടക്കമായി.

Advertisment

publive-image

ലിമെറിക്ക് രൂപതാ വികാർ ജനറാളും abbey feale പാരിഷ് പ്രീസ്റ്റുമായ ഫാ.ടോണി മുള്ളിൻസ് കൺവെൻഷൻ ഉത്‌ഘാടനം ചെയ്തു.ദാഹിച്ചു വലയുന്നവർ ഒരു തടാകത്തിൽ നിന്നും ദാഹജലം കുടിക്കുന്നതുപോലെയാണ് ദൈവവചനം ധ്യാനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഒരു വ്യക്തി സ്വീകരിക്കുന്നതെന്നും, തന്നെത്തന്നെ നവീകരിക്കാനുള്ള ഒരു അവസരമായി ഈ കൺവെൻഷൻ മാറുകയും എല്ലാവർക്കും സമൃദ്ധമായി ദൈവാനുഗ്രഹം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും സന്ദേശത്തിൽ ഫാ.ടോണി പറഞ്ഞു.

publive-image

വോയിസ്‌ ഓഫ് പീസ് മിനിസ്ട്രി അയർലണ്ട് ഡയറക്ടർ ഫാ.ഫ്രാൻസിസ് സേവിയർ,ഫാ മാത്യു വയലുമണ്ണിൽ, സീറോ മലബാർ ചർച്ച് ലിമെറിക്ക് ചാപ്ലയിൻ ഫാ.റോബിൻ തോമസ്, ഫാ.ഷോജി വർഗീസ് (abbey feale) എന്നിവർ സന്നിഹിതരായിരുന്നു.

publive-image

ഓഗസ്റ്റ് 30, 31, സെപ്റ്റംബര്‍ 1 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍, ‘ലിമെറിക്ക് റേസ്‌കോഴ്‌സ്, പാട്രിക്‌സ് വെല്ലില്‍ വച്ച് നടക്കുന്ന കണ്‍വെന്‍ഷന്റെ സമയം രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ്.  വയനാട് അനുഗ്രഹ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.മാത്യു വയലുമണ്ണിലാണ് ധ്യാനം നയിക്കുന്നത്.

publive-image

കൂടാതെ കുട്ടികള്‍ക്കുള്ള ധ്യാനവും ഇതേ സമയങ്ങളിൽ നടക്കുന്നു.ഫാ.ഫ്രാൻസിസ് സേവ്യറിന്റെ നേതൃത്വത്തിൽ വോയിസ് ഓഫ് പീസ് മിനിസ്ട്രി, അയര്‍ലണ്ടാണ് ഈ വര്‍ഷത്തെ കുട്ടികളുടെ ധ്യാനം നയിക്കുന്നത്.

വചനപ്രഘോഷങ്ങളിലൂടെ അനേകായിരങ്ങളിലേയ്ക്ക് ദൈവവചനത്തിന്റെ ശക്തി പകര്‍ന്നുകൊടുത്തുകൊണ്ടിരിക്കുന്ന ഫാ.മാത്യു വയലുമണ്ണില്‍ നയിക്കുന്ന ‘ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ 2019’ലേയ്ക്ക് വിശ്വാസത്തില്‍ കൂടുതല്‍ വളരുവാനും, ദൈവവചനത്തെ ആത്മാവില്‍ സ്വീകരിക്കാനുമായി ഏവരെയും ക്ഷണിക്കുന്നതായി സീറോ മലബാര്‍ ചര്‍ച്ച് ലിമെറിക്ക് ചാപ്ലയിന്‍ ഫാ. റോബിന്‍ തോമസ് അറിയിച്ചു.

Address:

Limerick Racecourse,
Greenmount Park, Patrickswell, Co. Limerick, V94 K858

Advertisment