ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചില്‍ മരിച്ചവരുടെ ഓര്‍മ്മത്തിരുനാള്‍ ആചരിച്ചു

author-image
admin
Updated On
New Update

- ജോജോ ദേവസ്സി (പി.ആർ.ഓ)

ലിമെറിക്ക്:  സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചില്‍ മരിച്ചവരുടെ ഓര്‍മ്മത്തിരുനാള്‍ ഭക്ത്യാദരങ്ങളോടെ ആചരിച്ചു.ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ച് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ്, ഫാ.ഷോജി വർഗീസ് (abbeyfeale) എന്നിവരുടെ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയും ഒപ്പീസും അര്‍പ്പിക്കപ്പെട്ടു. ഫാ. ഷോജി വർഗീസ് വചനസന്ദേശം നൽകി.

Advertisment

publive-image

തിരുനാള്‍ ഏറ്റെടുത്തു നടത്തിയ കുടുംബങ്ങള്‍ വി.കുര്‍ബാന മദ്ധ്യേ തിരികള്‍ കാഴ്ചയായി സമര്‍പ്പിച്ച് വേർപിരിഞ്ഞുപോയ തങ്ങളുടെ പ്രിയപ്പെട്ടവരെ അനുസ്മരിച്ചു.

publive-image

ഇടവക സമൂഹത്തിലെ നിരവധി ആളുകള്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ ഓര്‍മ്മിക്കാനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനുമായി ദേവാലയത്തില്‍ എത്തുകയും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു.

publive-image

നമ്മില്‍ നിന്നും വേര്‍പിരിഞ്ഞു പോയവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതായും ഓർമത്തിരുനാളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അര്‍പ്പിക്കുന്നതായും ഫാ.റോബിന്‍ തോമസ് അറിയിച്ചു. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം സ്‌നേഹവിരുന്നും നടത്തപ്പെട്ടു.

Advertisment