സ്റ്റഫോർഡ്: പിറവത്ത് നിന്നും യുകെയിലേക്ക് കുടിയേറിപ്പാർത്ത പിറവം നിവാസികളുടെ കൂട്ടായ്മ പതിനഞ്ചാം വർഷത്തിലേക്ക്. ഈ ക്രിസ്റ്റൽ ഇയർ വർഷത്തിൽ പിറവം സംഗമം മെയ് 5, 6 (ഞായർ, തിങ്കൾ) ദിവസങ്ങളിൽ സ്റ്റഫാേർഡിലെ ഹോട്ടൽ സ്റ്റോൺ ഹൗസിൽ വച്ചായിരിക്കും നടക്കുന്നത്.
/sathyam/media/post_attachments/XDBhAzyDDHKE5PNejnKx.jpg)
മെയ് 5 ന് ഞായറാഴ്ച വൈകുന്നേരം 6 ന് പൊതുയോഗത്തിൽ ഷാജു കുടിലിൽ അദ്ധ്യക്ഷത വഹിക്കും. നാട്ടിൽ നിന്നും മക്കളുടെ അടുത്ത് എത്തിച്ചേർന്നിരിക്കുന്ന മാതാപിതാക്കൻമാർ ചേർന്ന് സംഗമത്തിന് തിരിതെളിക്കും. ഡോ. സാം എബ്രഹാം, ഡോ.ജോർജ് ജേക്കബ്, ബിജു ചക്കാലക്കൽ, എബി കുടിലിൽ, സനിൽ ജോൺ കുഞ്ഞുമ്മാട്ടിൽ, ജിജോ കോരാപ്പിള്ളിൽ, രഞ്ജി വർക്കി തുടങ്ങിയവർ ആശംസകൾ നേരും.
/sathyam/media/post_attachments/V8CX8vC2gJmiyUMZ2gGv.jpg)
തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും അരങ്ങേറും. തിങ്കളാഴ്ചയും പല തരത്തിലുള്ള പ്രോഗ്രാമുകൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് പ്രോഗ്രാം കോ ഓഡിനേറ്റർമാരായ ഫെബിൻ ജോൺ, ലിറ്റി ജിജോ, ദീപു സ്റ്റീഫൻ പുളിമലയിൽ, സിൽവി ജോർജ് എന്നിവർ അറിയിച്ചു. പിറവത്ത് നിന്നുമുള്ള 100ൽ പരം കുടുംബങ്ങൾ സംഗമത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. എല്ലാ പിറവം നിവാസികളെയും പിറവം സംഗമം - 2019 ലേക്ക് സ്വാഗതം ചെയ്യുന്നു.
/sathyam/media/post_attachments/d38UUBtJtkkv7LosApq9.jpg)
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
രഞ്ജി വർക്കി - 07711101195,
സനിൽ ജോൺ - 07929025238,
ബിജു ചക്കാലക്കൽ - 07828107367,
എബി കുടിലിൽ - 07775864806.
സംഗമവേദിയുടെ വിലാസം:
Hotel Stone House,
Staffordshire,
ST15 0BQ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us