/)
സൂറിച്ച്: മറ്റ് സംസ്ഥാനങ്ങളിലെപ്പോലെ സൂറിച്ചിലും ഒരക്ക നമ്പര്‍ പ്ലേറ്റ് എത്തുന്നു. വിലയാകട്ടെ ഒരു ലക്ഷത്തിനുമേല്‍ ഫ്രാങ്കും. ഫാന്‍സി നമ്പരുകളുടെ കച്ചവടത്തിലൂടെ സംസ്ഥാനത്തിന് വലിയ വരുമാനമാണ് ഇതിലൂടെ ലഭിക്കുന്നത്.
ZH 1280 എന്ന നമ്പര്‍ ഒരു സൂറിച്ചുകാരന്‍ സ്വന്തമാക്കിയത് 42 000 ഫ്രാങ്ക് നല്‍കിയാണ്. ZH 1000 എന്ന നമ്പറാണ് ഇതിനുമുന്‍പ് റെക്കോര്‍ഡ് വിലക്ക് വിറ്റുപോയത്. 1 31 000 ഫ്രാങ്കായിരുന്നു വില. പോയവര്‍ഷം ലേലത്തിലൂടെ മാത്രം സൂറിച് ഭരണകൂടം സ്വന്തമാക്കിയത് 2.6 മില്യന്‍ സ്വിസ്സ് ഫ്രാങ്കാണ്.
/)
പുതുതായി ഒന്ന് മുതല്‍ മൂന്നുവരെ അക്കങ്ങളുടെ ഫാന്‍സി നമ്പരുകളാണ് ലേലത്തിനെത്തുന്നത്. ZH1 മുതല്‍ ZH 999 വരെയാണ് നമ്പരുകള്‍.
തൊട്ടടുത്ത സംസ്ഥാനങ്ങളിലെ ഫാന്‍സി നമ്പരുകള്‍ ലേലത്തില്‍ പോയത് വന്‍ തുകയ്ക്കാണ്. SG 1 ന് 1 35 000 ഫ്രാങ്കും VS1 160 000 ഫ്രാങ്കിനും SG1 ന്‍റെ ലേലം ഫെബ്രുവരിയിലുമാണ് നടക്കുന്നത്.