Advertisment

കേളി കലാമേള ഹോളിവുഡ് താരം സിഗോർണീ വീവർ കിക്ക് ഓഫ് ചെയ്തു

author-image
admin
Jan 30, 2018 04:42 IST

സൂറിച്ച്:  സ്വിറ്റ്‌സർലാൻഡിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേളി ഒരുക്കുന്ന കലാമേള രജിസ്ട്രേഷൻ ഹോളിവുഡ് താരം സിഗോർണീ വീവർ കിക്ക് ഓഫ് ചെയ്തു. ആദ്യ രജിസ്ട്രേഷൻ വർഷ ചേലക്കലിൽ നിന്നും സ്വീകരിച്ച് കൊണ്ട് ഹോളിവുഡ് താരം കേളിക്കും കലാമേളക്കും ഭാവുകങ്ങൾ നേർന്നു.

Advertisment

publive-image

റിഡ്ലി സ്‌കോട്ട് സംവിധാനം ചെയ്ത ഏലിയൻ (Alien ) മനോജ് നൈറ്റ് ശ്യാമളൻ സംവിധാനം ചെയ്ത ദി വില്ലേജ് ഹോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ഫിലിം അവതാർ തുടങ്ങിയ സിനിമകളിൽ തിളങ്ങിയ ഹോളിവുഡ് താരമാണ് സിഗോർണീ വീവർ. ഇവർ മൂന്ന് പ്രാവശ്യം ഓസ്‌കാറിന്‌ നോമിനേറ്റ് ചെയ്യപ്പെട്ടു 7 പ്രാവശ്യം ഗോൾഡൻ ഗ്ലോബിലും നോമിനേറ്റ് ചെയ്യപ്പെട്ടു. നിലവിൽ അവതാർ രണ്ടിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു.

ഓൺലൈൻ വഴി കലാമേളയിലേക്ക് ഫെബ്രുവരി ഒന്നാം തിയ്യതി മുതൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.

മെയ് 19 ,20 തീയ്യതികളിൽ സൂറിച്ചിലെ ഫെറാൽടോർഫിൽ കലാമേള അരങ്ങേറും. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുമായി നൂറുകണക്കിന് മത്സരാർത്ഥികൾ പങ്കെടുക്കും.  നൃത്തനൃത്യേതര ഇനങ്ങളിൽ ആയി 17 ഇനങ്ങളിൽ മത്സരം നടക്കുന്നതാണ്.

publive-image

മീഡിയ ഇനങ്ങൾ ആയ ഷോർട് ഫിലിം, ഫോട്ടോഗ്രാഫി , ഓപ്പൺ പെയിന്റിംഗ് എന്നിവയിലും മത്സരം നടക്കുന്നത് കലാമേളയുടെ പ്രത്യേകതയാണ്.

എല്ലാ വിജയികൾക്കും കേളി ട്രോഫിയും സെർട്ടിഫിക്കറ്റും സമ്മാനിക്കുന്നതിന് പുറമെ മികച്ച പ്രതിഭകൾക്ക് സൂര്യ ഇന്ത്യ കലാതിലകം, കലാപ്രതിഭ, കേളി കലാരത്ന , ഫാ.ആബേൽ മെമ്മോറിയൽ അവാർഡുകളും സമ്മാനിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് www.kalamela.com, www.keliswiss.org എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കുക.

Advertisment