അമ്മ മഹത്വം തുളുമ്പുന്ന കലാസൃഷ്ടിയുമായി സ്വിറ്റ്‌സർലൻഡിലെ കലാകാരന്മാർ

ഷിജി ചീരംവേലില്‍
Monday, May 11, 2020

സൂറിച്ച്:  മാതൃ മഹത്വം എത്ര വർണ്ണിച്ചാലും മതിവരുകയില്ല. ആധുനിക കാലഘട്ടത്തിൽ അമ്മ മക്കൾ ബന്ധം പലപ്പോഴും കച്ചവടവത്കരിക്കപ്പെടുന്നുവെങ്കിലും മനുഷ്യനുണ്ടായ കാലംമുതൽ മാതൃത്വം എന്ന സങ്കല്പം മറ്റെല്ലാത്തിനും മുകളിലായി നിലകൊള്ളുന്നു.

ഈ വർഷത്തെ മാതൃദിനത്തിൽ ഗൃഹാതുരത്വം ഉണർത്തുന്ന ഒരു സമ്മാനവുമായി സ്വിറ്റ്‌സർലൻഡിലെ കലാകാരന്മാർ തങ്ങളുടെ എളിയ ഉപഹാരം എല്ലാ അമ്മമാർക്കുമായി സമർപ്പിക്കുന്നു.

ആശയ സമ്പുഷ്ടമായ വരികളിലൂടെ ടോം കുളങ്ങരയും സംഗീത, ഗാനാലാപനത്തിലൂടെ സ്വിസ് ബാബുവും ഓർക്കസ്ട്ര ഒരുക്കി കൊരട്ടി ജേക്കബ്ബും, റോബിൻ ജോസ് മല്ലപ്പള്ളിയുടെ എഡിററിംഗുമായി സ്നേഹ സംഗീത ഉപഹാരം ‘അമ്മക്കൊരുമ്മ’. സമര്‍പ്പിക്കുന്നു .

×