സ്വിസ്സ് കേരളാ വനിതാ ഫോറം ഒരുക്കുന്ന സാംസ്ക്കാരിക സായാഹ്നം ഫെബ്രുവരിയില്‍  ബാസലില്‍

ഷിജി ചീരംവേലില്‍
Tuesday, December 18, 2018

 

ബാസല്‍. സ്വിസ്സ് കേരളാ വനിതാ ഫോറം ഒരുക്കുന്ന   ഈ  വര്‍ഷത്തെ സാംസ്ക്കാരിക സായാഹ്നം ഫെബ്രുവരിയില്‍  സ്വിറ്റ്സര്‍ലന്‍ഡിലെ  ബാസലില്‍  നടക്കും.

ഭാരത സംസ്ക്കാരത്തേയും , കലകളേയും, രുചികളേയും അടുത്തറിയുവാനും അതൊടൊപ്പം , ജീവകാരുണ്യ  പ്രവര്‍ത്തനങ്ങളുടെ  ഭാഗമായി , കണ്ണീർ മഴയിൽ കുതിർന്ന ഒരു പറ്റം അമ്മമാരുടെ മനസ്സിൽ പുഞ്ചിരി തെളിയിക്കുവാനുള്ള ഒരു വലിയ ശ്രമത്തിന്റെ ഭാഗമായി ഫെബ്രുവരി  ഒന്‍പതിന് സ്വിസ്സ് കേരള വനിതാ ഫോറം സാംസ്ക്കാരിക സായാഹ്നം ഒരുക്കുന്നു.

ബാസലിലെ കുമ്മേലെന്‍ സ്ട്രാസ്സെ യില്‍  നടക്കുന്ന സാംസ്ക്കാരിക സായാഹ്നത്തില്‍   സംഗീത  , നൃത്ത  വിരുന്നിനോടൊപ്പം   സായാഹ്ന  വിരുന്നും   കലാപ്രേമികള്‍ക്കായി  സ്വിസ്സ് കേരളാ വനിതാ ഫോറം ഒരുക്കുന്നു  .

സംസ്ക്കാരത്തിന്റെ അതിർവരമ്പുകളില്ലാതെ ഒരുമിച്ചുകൂടുവാൻ സ്വിസ്സ് കേരളാ വനിതാ ഫോറം ഭാരവാഹികൾ ഏവരേയും ഹൃദയപൂർവ്വം ക്ഷണിക്കുന്നതായി  പ്രസിഡന്‍റെ  ലീനാ കുളങ്ങര   , പി  ആര്‍ ഒ  റോഷന്‍  പുരക്കല്‍ എന്നിവര്‍  അറിയിച്ചു .

×