New Update
- ജോജോ ദേവസ്സി (പി.ആർ.ഒ.)
ലിമെറിക്ക്: ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള 'ലിമെറിക്ക് ബൈബിൾ കൺവെൻഷൻ' ഈ വർഷം ഓഗസ്റ്റ് 30, 31, സെപ്റ്റംബർ 1 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ നടക്കും. വയനാട് അനുഗ്രഹ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടർ ഫാ. മാത്യു വയലുമണ്ണിലാണ് ഈ വർഷത്തെ ധ്യാനം നയിക്കുന്നത്. കൂടാതെ മുൻ വർഷങ്ങളിലേതുപോലെ കുട്ടികൾക്കുള്ള ധ്യാനവും ഉണ്ടായിരിക്കും.
Advertisment
വചനപ്രഘോഷങ്ങളിലൂടെ അനേകായിരങ്ങളിലേയ്ക്ക് ദൈവവചനത്തിന്റെ ശക്തി പകർന്നുകൊടുത്തുകൊണ്ടിരിക്കുന്ന ഫാ.മാത്യു വയലുമണ്ണിൽ നയിക്കുന്ന 'ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2019'ലേയ്ക്ക് വിശ്വാസത്തിൽ കൂടുതൽ വളരുവാനും,ദൈവവചനത്തെ ആത്മാവിൽ സ്വീകരിക്കാനുമായി ഏവരെയും ക്ഷണിക്കുന്നതായി സീറോ മലബാർ ചർച്ച് ലിമെറിക്ക് ചാപ്ലയിൻ ഫാ. റോബിൻ തോമസ് അറിയിച്ചു.