അലക്സ് വര്‍ഗീസ്
Updated On
New Update
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ സെന്റ്.മേരീസ് മലങ്കര കാത്തലിക് മിഷന്റെ ആഭിമുഖ്യത്തിൽ ഏകദിന നോമ്പുകാല ധ്യാനം നാളെ ഞായറാഴ്ച (മാർച്ച് 24) രാവിലെ 10.30 മുതൽ വൈകിട്ട് 5.30 വരെ നോർത്തെൻഡൻ സെൻറ്. ഹിൽഡാ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.
Advertisment
ഏകദിന ധ്യാനത്തിന് ബ്രദർ ഷിബു കുര്യൻ (സെഹിയോൻ യു കെ) നേതൃത്വം നൽകും. വചന ശുശ്രൂഷയും കുമ്പസാരവും ആരാധനയും വി.കുർബ്ബാനയും ഇതിനോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നു.
കുട്ടികൾക്ക് വേണ്ടി പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്. ഏവരേയും നോമ്പുകാല പ്രാർത്ഥനാ ശുശ്രൂഷയിലേക്ക് പ്രാർത്ഥനാ പൂർവ്വം സ്വാഗതം ചെയ്യുന്നു.
സ്ഥലത്തിന്റെ വിലാസം:
St. Hildas RC Church,
66 Kenworthy Lane,
Northenden,
M22 4EF.