അലക്സ് വര്‍ഗീസ്
Updated On
New Update
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷന്റെ (MKCA) ബാഡ്മിൻറൺ ക്ലബ്ബ് വിഥിൻഷോ ലൈഫ് സ്റ്റൈൽ സെന്ററിൽ എം.കെ.സി.എ പ്രസിഡന്റ് ജിജി എബ്രഹാം ഉദ്ഘാടനം ചെയ്തു. അസോസിയേഷനിലെ സ്പോർട്സ് പ്രേമികളായ കുട്ടികളും മുതിർന്നവരുമായ നിരവധിയാളുകൾ ഉദ്ഘാടനത്തിന് എത്തിയിരുന്നു.
Advertisment
"Health is welth" എന്ന പോളിസിയുമായി തുടങ്ങി വച്ച പ്രസ്തുത ക്ലബ്ബിന്റെ കോഡിനേറ്റർമാർ ആൻസൻ സ്റ്റീഫൻ, രാജു തോമസ്, ലിൻഡാ പ്രതീഷ് തുടങ്ങിയവരായിരിക്കും. ക്ലബ്ബിനോടനുബന്ധിച്ച് ട്രെയിനിംഗ് ക്യാംമ്പ്, മത്സസരങ്ങൾ തുടങ്ങിയവ നടത്തുന്നതാണ്.
എം.കെ.സി.എയുടെ പുതിയ സംരംഭത്തിന് സഹകരിച്ച എല്ലാ കുടുംബാംഗങ്ങൾക്കും എക്സിക്യുട്ടീവ് കമിറ്റിക്ക് വേണ്ടി സെക്രട്ടറി ജിജോ കിഴക്കേക്കാട്ടിൽ നന്ദി രേഖപ്പെടുത്തി.