അലക്സ് വര്‍ഗീസ്
Updated On
New Update
യുക്മ സാഹിത്യ വേദി കൺവീനറും യുക്മ കേരള പൂരം വള്ളംകളിയുടെ സംഘാടകരിൽ പ്രമുഖനുമായ ജേക്കബ് കോയിപ്പള്ളിയുടെ പിതാവ് ആലപ്പുഴ ബാറിലെ പ്രമുഖ അഭിഭാഷകനും ബാർ അസോസിയേഷൻ പ്രസിഡന്റും ആയിരുന്ന അഡ്വ. കെ ജെ ജോസഫ് കോയിപ്പള്ളി (83) വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ നിര്യാതനായി. സംസ്കാരം ശനിിയാഴ്ച ആലപ്പുഴ തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളിയിൽ വച്ച് നടക്കും.
Advertisment
ജേക്കബ് കോയിപ്പള്ളിയുടെ പിതാവിന്റെ നിര്യാണത്തിൽ യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്,യുക്മ വൈസ് പ്രസിഡൻറ് അഡ്വ.എബി സെബാസ്റ്റ്യൻ, യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡന്റ് ആൻറണി എബ്രഹാം എന്നിവർ അനുശോചനം രേഖപ്പെടുത്തി.
പരേതന്റെ നിര്യാണത്തിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കു ചേരുന്നതിനൊപ്പം പരേതന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു.