New Update
മാഞ്ചസ്റ്റർ: യുകെയിലെ മലങ്കര കത്തോലിക്കാ സഭയുടെ നോർത്ത് വെസ്റ്റ് റീജിയനിലുള്ള മിഷനുകളിലെ കുട്ടികൾക്കും യുവജനങ്ങൾക്കുമായി നോമ്പുകാല ഏകദിന ധ്യാനം ഏപ്രിൽ 7ന് ഞായറാഴ്ച രാവിലെ 10.30 മുതൽ വൈകിട്ട് 5.30 വരെ നോർത്തെൻഡൻ സെന്റ്. ഹിൽഡാ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.
Advertisment
ഏകദിന ധ്യാനത്തിന് ഫാ.ജോളി കരിമ്പിലും ജീസസ് യൂത്ത് ടീമും നേതൃത്വം നൽകുന്നു. ഏകദിന ധ്യാനത്തോടനുബന്ധിച്ച് വചന ശുശ്രൂഷ, കുമ്പസാരം, ആരാധനാ, വി.കുർബാന എന്നിവ ക്രമീകരിച്ചിരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
ഫാ.രഞ്ജിത്ത് മഠത്തിറമ്പിൽ - 07714380575
ജോബി വർഗ്ഗീസ് - 07825871317
ദേവാലയത്തിന്റെ വിലാസം:
St. Hildas RC Church,
66 Kenworty Lane,
Northenden,
M22 4 EF.