എസ്എൻഡിപി യുകെ ശാഖാ 6170 ന്റെ ചതയ ദിനാചരണവും ഗുരു പൂജയും 7 ന് ക്രോയ്ഡണിൽ

author-image
അലക്സ് വര്‍ഗീസ്‌
Updated On
New Update

ലണ്ടൻ:  എസ്എൻഡിപി യു കെയുടെ നേതൃത്വത്തിൽ ശാഖാ 6170 നടത്തുന്ന യുഗ പുരുഷൻ ഭഗവാൻ ശ്രീ നാരായണ ഗുരുദേവന്റെ ഈ മാസത്തെ ചതയ ദിനാചരണവും ഗുരു പൂജയും ഈ മാസം 7 നു ക്രോയ്ഡനിൽ നടത്തും.

Advertisment

publive-image

രാവിലെ 11 മണിക്ക് തുടങ്ങുന്ന ചടങ്ങുകൾ അന്നദാനത്തോടെ പൂർത്തിയാകും. ഈ മാസത്തെ പരിപാടികൾ എസ്എൻഡിപി യു കെയുടെ സെക്രട്ടറി വിഷ്ണു നടേശൻ ഭദ്രദീപം തെളിയിച്ചു ശുഭാരംഭം കുറിക്കും, പ്രസിഡണ്ട് കുമാർ സുരേന്ദ്രന്റെ നേതൃത്വത്തിൽ ആണ് അന്നദാനം നടത്തുന്നത്.

ശ്രീ നാരായണ ഗുരുദേവന്റെ സന്ദേശങ്ങൾ യു കെ മുഴുവൻ പ്രചരിപ്പിക്കാനുള്ള പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന എസ്എൻഡിപി യു കെ അടുത്ത മാസത്തെ ചതയ ദിനാചരണവും ഗുരു പൂജയും ലിവർപൂളിൽ വെച്ച് നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

യു കെ യിൽ ചിതറി കിടക്കുന്ന ശ്രീ നാരായണീയരെ ശക്തമായ സംഘടനയാക്കി കൂടുതൽ ശാഖകൾ തുടങ്ങുവാൻ പദ്ധതികൾ തയാറാക്കി വരികയാണ് എസ്എൻഡിപി യു കെ. ശാഖാ പ്രവർത്തനങ്ങൾ ഇല്ലാത്ത മേഖലകളിലെ ശ്രീ നാരായണീയർ താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ടാൽ വേണ്ടുന്ന മാർഗ നിർദേശങ്ങൾ നൽകുന്നതായിരിക്കും.

Advertisment