യുക്മ നോർത്ത് വെസ്റ്റ് റീജിയൻ കായിക മേള ശനിയാഴ്ച. ട്രോഫി മുത്തമിടാൻ 13 അസോസിയേഷനുകൾ

author-image
admin
New Update

- ഷാജിമാേൻ കെ. ഡി.

ലിവർപൂൾ:  ജൂൺ ഒന്നിന് ശനിയാഴ്ച ലിവർപൂളിലെ ലിതർലാന്റ് സ്പോർട്സ് പാർക്കിൽ ഈ വർഷത്തെ നോർത്ത് വെസ്റ്റ് റീജിയണൽ കായിക മേള 9.30 ന് രജിസ്ട്രേഷനോടുകൂടി ആരംഭിക്കും.

Advertisment

പത്ത് മണിക്ക് ആരംഭിക്കുന്ന മാർച്ച് പാസ്റ്റിന് 13 അസോസിയേഷനുകളിലെ കായിക താരങ്ങൾ അണിനിരക്കും. തുടർന്ന് യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് കായിക മേളയുടെ ഉദ്ഘാടനം നിർവ്വഹിക്കും. ഭാരവാഹികളായ ഷാജിമോൻ കെ. ഡി, തമ്പി ജോസ്, കുര്യൻ ജോർജ്, സുരേഷ് നായർ, പത്മരാജ് എം.പി., ബിജു പീറ്റർ, ബിനു വർക്കി, രാജീവ്, ഷീജോ വർഗീസ്, തങ്കച്ചൻ എബ്രഹാം, കുര്യാക്കോസ്, എൽദോസ്, അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ കായിക മേളക്ക് നേതൃത്വം നൽകും.

publive-image

ഡബിൾ ഹാട്രിക് ലക്ഷ്യമിട്ട് എത്തുന്ന ഫ്രണ്ട്സ് ഓഫ് പ്രസ്റ്റണിന് (FOP) വെല്ലുവിളി ഉയർത്തി വാറിംഗ്ടൺ മലയാളി അസോസിയേഷൻ, മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ എന്നിവർക്കൊപ്പം ആതിഥേയരായ ലിവർപൂൾ മലയാളി അസോസിയേഷനും കനത്ത വെല്ലുവിളി ഉയർത്തും.

കായിക മേളയുടെ നടത്തിപ്പിനായി എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അതാതു അസോസിയേഷൻ ഭാരവാസികളുമായി ബന്ധപ്പെട് ഓൺലൈനിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് സെക്രട്ടറി സുരേഷ് നായർ അറിയിച്ചു.

മത്സരാർത്ഥികൾക്കും കാണികൾക്കും ശക്തിയും ഉന്മേഷവും ചോർന്ന് പോകാതിരിക്കാൻ മിതമായ നിരക്കിൽ കേരളീയ ഭക്ഷണങ്ങൾ ലഭ്യമാകുമെന്ന് സംഘാടകർ അറിയിച്ചു. വൈകിട്ട് മത്സരം അവസാനിച്ച ശേഷം സമാനദാനവും നടക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
കെ. ഡി. ഷാജിമോൻ - 07886526706
സരേഷ് നായർ - 0788665340
ബിനു വർക്കി - 0784644318

കായിക വേദിയുടെ വിലാസം:
LITHERLAND SPORTS PARK,
LIVERPOOL,
L21 7 NW.

Advertisment