/)
വിയന്ന: വിയന്ന സംസ്ഥാനത്തെ ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ അധ്യക്ഷനായി മിഖായേല്‍ ലുഡ് വിഗ് തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ മേയറും പാര്‍ട്ടി അധ്യക്ഷനുമായ മിഖായേല്‍ ഹോയ്പല്‍ അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിനാലാണ് പുതിയ പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുത്തത്.
അടുത്ത സംസ്ഥാന തെരഞ്ഞെടുപ്പില്‍ മിഖായേല്‍ ലുഡ് വിഗ് സോഷ്യലിസ്റ്റുകളെ നയിക്കും. 2020 ലെ തെരഞ്ഞെടുപ്പില്‍ ഓസ്ട്രിയന്‍ വൈസ് ചാന്‍സലറായ ക്രിസ്ത്യാന്‍ ട്രാഹേ മേയര്‍ തെരഞ്ഞെടുപ്പില്‍ ഫ്രീഡം പാര്‍ട്ടി സ്ഥാനാര്‍ഥിയാകുമെന്നു സൂചന നല്‍കിക്കഴിഞ്ഞു. അങ്ങനെയെങ്കില്‍ വിയന്നയിലെ തീപാറുന്ന മത്സരമായിരിക്കും സോഷ്യലിസ്റ്റുകളും യാഥാസ്ഥിതിക ഫ്രീഡം പാര്‍ട്ടിയുമായി നടക്കുക.
1961 ല്‍ വിയന്നയിലാണ് മിഖായേലിന്‍റെ ജനനം. പഠനത്തിനു ശേഷം വിയന്ന യൂണിവേഴ്സിറ്റിയില്‍ നിന്ന് ചരിത്രം, പൊളിറ്റിക്സ് എന്നീ വിഷയങ്ങളില്‍ ബിരുദവും തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി.