Advertisment

നാഷണൽ കൗൺസിൽ ഓഫ് കേരള ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിലുള്ള പിതൃബലിയർപ്പണം ജൂലൈ 31 ന് നോട്ടിംങ്ങ്ഹാഹാമിൽ...

author-image
അലക്സ് വര്‍ഗീസ്‌
Updated On
New Update

നോട്ടിംങ്ങ്ഹാം:  നാഷണൽ കൗൺസിൽ ഓഫ് കേരളാ ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 31 ന് നോട്ടിംങ്ങ്ഹാമിൽ പിതൃബലിയർപ്പണം നടക്കും. കർക്കിടക മാസത്തിൽ മൺമറഞ്ഞ പിതൃക്കൾക്ക് ബലിയർപ്പിക്കുക എന്നത് ഹൈന്ദവർ ആചരിക്കുന്ന ഒരു ധർമ്മമാണ്.

Advertisment

publive-image

ശ്രദ്ധയോട് കൂടി ചെയ്യേണ്ടത് ‘ശ്രാദ്ധം’. സമസ്ത പാപങ്ങളും തീർത്തു പിതൃപ്രീതിക്ക്‌ ഏറ്റവും പ്രധാനമായ ശ്രാദ്ധകർമം NCKHH -UK യുടെ ആഭിമുഖ്യത്തിൽ ജൂലൈ 31ന് നടത്തപ്പെടുന്നു. രാവിലെ 10.30 മുതലാണ് അമാവാസി പിത്യ തർപ്പണം ആരംഭിക്കുന്നത്. പരിപാവനമായ ഈ ചടങ്ങിൽ പങ്കെടുത്തു ജന്മപുണ്യം നേടുവാൻ എല്ലാവരെയും സാദരം സ്വാഗതം ചെയ്യുന്നു.

വിശദ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ദയവായി താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപെടുക:

സുരേഷ് ശങ്കരൻ കുട്ടി –07940658142

ഗോപകുമാർ – 07932672467

പ്രശാന്ത് – 07863978338

അമാവാസി പിതൃബലിയർപ്പണത്തിൽ പങ്കെടുക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക;

https://www.eventbrite.co.uk/e/pithru-tharppanam-2019-tickets-63814188957

Advertisment