പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്കിടെ ജനക്കൂട്ടം തുര്‍ക്കി വ്യോമതാവളത്തിലേക്ക് ഇരച്ചുകയറി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
palestine_rally_turkey_airbase

അങ്കാറ: തുര്‍ക്കിയില്‍ നടന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്കിടി ജനക്കൂട്ടം വ്യോമത്താവളത്തിലേക്ക് ഇരച്ചുകയറി. യുഎസ് സൈനികര്‍ കൂടി തമ്പടിക്കുന്ന അദാനയിലെ ഇന്‍സിര്‍ലിക് എയര്‍ബേസ് സുരക്ഷിതമാക്കാന്‍ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

Advertisment

തുര്‍ക്കി സംഘടനയായ ഐ.ഐ.എച്ച് ഹ്യുമാനിറ്റേറിയന്‍ റിലീഫ് ഫൗണ്ടേഷനാണ് പ്രകടനം നടത്തിയത്. യു.എസ്. സ്റേററ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കന്‍ തുര്‍ക്കിയിലെത്തുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പാണ് സംഭവം. യുദ്ധം ആരംഭിച്ചതുമുതല്‍ തുര്‍ക്കിയില്‍ ഉടനീളം പലസ്തീന്‍ അനുകൂല റാലികള്‍ നടക്കുന്നുണ്ട്.

ഇസ്രയേലിനെ പിന്തുണയ്ക്കുന്ന അമേരിക്കന്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് പലസ്തീന്‍ അനുകൂലികള്‍ വ്യോമത്താവളത്തിനു നേരെ തിരിഞ്ഞത്. പോലീസും ആള്‍ക്കൂട്ടവും ഏറ്റുമുട്ടി. ബാരിക്കേഡുകള്‍ കടന്നെത്തിയാണ് ആള്‍ക്കൂട്ടം പോലീസുമായി ഏറ്റുമുട്ടിയത്. 

palestine
Advertisment