Advertisment

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കുന്ന കേരള പിറവി ആഘോഷം നവംബർ 25 ന് വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ കേരള കലാസാംസ് കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവ്വഹിക്കും

New Update
world malayalee council europian reagon

 

Advertisment

പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരികവേദിയുടെ 8-ാം സമ്മേളനം കേരളപ്പിറവിദി നമായി വൈവിദ്ധ്യമാർന്ന വിവിധ കലാപരിപാടികളോടെ ആഘോഷിക്കുവാൻ തീരുമാനിച്ചു. 

നവംബർ 24 -ന് വൈകിട്ട് ഇന്ത്യൻ സമയം 8.30 ന്, 03:പിഎം (യുകെ സമയം), 04:00 പിഎം (ജര്‍മ്മന്‍ സമയം), 08:30 പിഎം (ഇന്ത്യന്‍ സമയം), 9:00 പിഎം (യുഎഇ സമയം) ന് വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന കേരളപ്പിറവി ആഘോഷം കേരള കലാ സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കേരള കലാ സാംസ്കാരിക ചരിത്ര മ്യൂസിയം ഡയറക്ടർ ആർ. ചന്ദ്രപിള്ള തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുക്കും. 

എല്ലാ മാസത്തിന്റേയും അവസാനത്തെ ശനിയാഴ്ച നടക്കുന്ന ഈ കലാസാംസ് കാരികവേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നുകൊണ്ടുതന്നെ ഇതിൽ പങ്കെടുക്കുവാനും അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.

രണ്ടുമണിക്കൂർ നീണ്ടുനിൽക്കുന്ന ഈ കലാ സാംസ്കാരികസമ്മേളനത്തിന്റെ ആദ്യത്തെ ഒരു മണിക്കൂർ പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണു ചർച്ച ചെയ്യപ്പെടുക. 

ഇതിൽ തെരഞ്ഞെടുത്ത വിഷയങ്ങളെ ആധികാരികമായി പ്രതികരിക്കുവാൻ കഴിയുന്ന ഉദ്യോഗസ്ഥരോ, മന്ത്രിമാരോ പങ്കെടുക്കുന്ന ചർച്ചയായിരിക്കും നടക്കുക. നവംബർ 25 കേരളപ്പിറവി ദിനമായിആഘോഷിക്കുന്നതിനാൽ മറ്റ് ചർച്ചകൾ ഉണ്ടായിരിക്കുന്നതല്ല. 

സംസ്ഥാന കലാസാംസ്കാരിക ചരിത്ര മ്യൂസിയം ഡയറക്ടർ ആർ. ചന്ദ്രപിള്ള കേരളത്തിന്റെ തനതായ കലാരൂപങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തുന്നു.

എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ സ്വാഗതം ചെയ്യുന്നു.

റിപ്പോര്‍ട്ട്: ജോളി എം പടയാട്ടിൽ

Advertisment