Advertisment

ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാ തല ബൈബിൾ കലോത്സവം നവംബർ 18 ന്

New Update
Great Britain Syro Malabar Diocese Arts Festival

സ്കെന്തോർപ്പ്: ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത നടത്തുന്ന രൂപതാ തല ബൈബിൾ കലോത്സവം  നവംബർ 18 ന് ലീഡ്സ് റീജനിലെ സ്കെന്തോർപ്പിൽ വച്ച് നടക്കും. കലോത്സവത്തിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ മത്സരത്തിൽ പങ്കെടുക്കുന്ന കലാപ്രതിഭകൾ തകൃതിയായ ഒരുക്കങ്ങളിൽ ആണ്. രൂപതയിലെ പന്ത്രണ്ട് റീജിയണുകളിൽ നിന്നും വിജയികളായ ആയിരത്തി അഞ്ഞൂറോളം മത്സരാർഥികൾ ബൈബിൾ കലോത്സവത്തിൽ പങ്കെടുക്കും. 

Advertisment

പന്ത്രണ്ട് സ്റ്റേജുകളിലായിട്ടായിരിക്കും മത്സരങ്ങൾ നടക്കുക. രാവിലെ 8.15 ന് രജിസ്‌ട്രേഷൻ ആരംഭിക്കുകയും 9 .15 ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ ബൈബിൾ കലോത്സവത്തിലെ ഏറ്റവും പ്രധാന ഭാഗമായ ആഘോഷമായ ബൈബിൾ പ്രതിഷ്ഠയും തുടർന്ന് ഉദ്‌ഘാടനവും നടക്കും. കൃത്യം പത്ത് മണിക്ക് തന്നെ മത്സരങ്ങൾ എല്ലാ സ്റ്റേജുകളിലും ആരംഭിക്കും . കലോത്സവ വേദിക്കരുകിൽ തന്നെ തുടർച്ചയായി നടക്കുന്ന വി കുർബാനയിലും ആരാധനയിലും പങ്കെടുക്കുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. 

ഓരോ റീജനുകളിൽ നിന്നും മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവരാണ് രൂപതതല മത്സരത്തിൽ യോഗ്യത നേടിയിരിക്കുന്നത്. അഭിവന്ദ്യ പിതാവിന്റെയും ബഹുമാനപ്പെട്ട വൈദീകരുടെയും ബഹുമാനപ്പെട്ട സിസ്റ്റേഴ്സിന്റെയും സാന്നിധ്യം കൊണ്ടും പ്രാർത്ഥനകൊണ്ടും അനുഗ്രഹീതമായിരിക്കും കലോത്സവ വേദികൾ. കാറുകൾ പാർക്ക് ചെയ്യുവാനുള്ള വിശാലമായ കാർപാർക്കിങ് സൗകര്യങ്ങൾ ഒരിക്കിയിട്ടുണ്ട് . കലോത്സത്തിൽ പങ്കെടുക്കുന്നവർക്ക് രുചികരമായ ഭക്ഷണം കഴിക്കാനുള്ള വിശാലമായ ഡൈനിങ് ഏരിയയും ഒരുക്കിയിട്ടുണ്ട്.

ഭക്ഷണം വാങ്ങുന്നതിനായി വിവിധ കൗണ്ടറുകൾ ഉണ്ടായിരിക്കുന്നതിനോടൊപ്പം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കായി പ്രത്യേക കൗണ്ടറുകളും ഒരുക്കുന്നുണ്ട്. വൈകുന്നേരം 5.30 ന് മത്സരങ്ങൾ സമാപിച്ച് 8 മണിയോടുകൂടി സമ്മാനദാനങ്ങൾ പൂർത്തീകരിക്കും. വിശ്വസ പ്രഘോഷണത്തിന്റെ വലിയ വേദിയാകുന്ന ബൈബിൾ കലോത്സവം അരങ്ങേറുന്ന സ്‌ക്ന്തോർപ്പിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതമുഴുവനും എത്തുന്ന ഈ ദിനം കൂടുതൽ അനുഗ്രഹപ്രദവും വിജയകരവുമാകുവാൻ എല്ലാവരുടെയും പ്രാർഥനാ സഹായം അഭ്യർഥിക്കുന്നതായാലും വിവിധ സ്റ്റേജുകളിൽ നടക്കുന്ന പ്രോഗ്രാമുകളുടെ സമയക്രമത്തെക്കുറിച്ച് അറിയുന്നതിനായി ബൈബിൾ അപ്പസ്റ്റോലറ്റ് വെബ്സൈറ്റ് സന്ദർശിക്കുവാനും ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു. http://smegbbiblekalotsavam.com/?page_id=1398

#Great Britain Syro Malabar Arts Festival
Advertisment