Advertisment

കടന്നുപോയത് റെക്കോഡ് ചൂടുള്ള 12 മാസങ്ങള്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
It's been a record-warming 12 months

ലണ്ടന്‍: ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടതില്‍ ഏറ്റവും ചൂടുള്ള 12 മാസങ്ങളാണ് കടന്നുപോയതെന്ന് കൈ്ളമറ്റ് സെന്‍ട്രല്‍ തയാറാക്കിയ റിപ്പോര്‍ട്ട്. 2022 നവംബര്‍ മുതല്‍ 2023 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ലോകത്തെ 730 കോടി ജനങ്ങളില്‍ 90 ശതമാനവും കുറഞ്ഞത് 10 ദിവസമെങ്കിലും ഉയര്‍ന്ന താപനില കാരണം കടുത്ത ചൂട് സഹിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment

കാലാവസ്ഥാ വ്യതിയാനമാണ് ചൂടു കൂടാന്‍ കാരണം. പെട്രോള്‍, ഡീസല്‍, കല്‍ക്കരി, പ്രകൃതിവാതകം തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ ജ്വലിക്കുമ്പോഴുണ്ടാകുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് പോലുള്ള വാതകങ്ങള്‍ അടക്കം മനുഷ്യന്റെ പ്രവര്‍ത്തനങ്ങളാണ് ഇതിന് പ്രധാനകാരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.

ലോകത്തെ നാലിലൊരാള്‍ അഥവാ 190 കോടി പേര്‍ അപകടകരമായ ഈ താപതരംഗങ്ങളുടെ പ്രത്യാഘാതം അനുഭവിക്കുന്നുണ്ട്. വ്യാവസായിക കാലഘട്ടത്തിന് മുമ്പുള്ള ആഗോള ശരാശരി താപനിലയെക്കാള്‍ 1.3 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ് നിലവിലുള്ള ആഗോള ശരാശരി താപനില. താപനിലയുടെ ഈ പരിധി മറികടക്കില്ലെന്നാണ് പാരിസ് ഉടമ്പടിയിലെ ഒരു വ്യവസ്ഥ. 

Record hot
Advertisment