സ്റേറാക്ക്ഹോം: 2023 ലെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്കാരം മൂന്നു ശാസ്ത്രജ്ഞര്‍ പങ്കിട്ടു. യു.എസ് ഗവേഷകന്‍ പിയറി അഗൊസ്തിനി, ജര്‍മന്‍ ഗവേഷകന്‍ ഫെറെന്‍ ക്രാസ്, സ്വീഡിഷ് ഗവേഷക ആന്‍ ലൂലിയെ എന്നിവരാണ് പുരസ്കാരം പങ്കിട്ടത്. പ്രകാശത്തിന്റെ സൂക്ഷ്മസ്പന്ദനങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന പരീക്ഷണങ്ങള്‍ രൂപപ്പെടത്തിയതിനാണ് പുരസ്കാരം.
ഇതുവരെ 119 പേര്‍ ഭൗതികശാസ്ത്ര നൊബേല്‍ നേടിയതില്‍, വെറും അഞ്ചുപേര്‍ മാത്രമാണ് സ്ത്രീകള്‍. ഇത്തവണ പുരസ്കാര ജേതാവായ ആന്‍ ലൂലിയെ ആണ് അഞ്ചാമത്തെ സ്ത്രീഗവേഷക.
ആറ്റങ്ങള്‍ക്കും തന്മാത്രകള്‍ക്കുമുള്ളിലെ ഇലക്രേ്ടാണുകളെ അടുത്തറിയാനുള്ള നൂതനവിദ്യകള്‍ രൂപീകരിക്കാന്‍ ഇവരുടെ ഗവേഷണം സഹായിച്ചതായി സ്വീഡിഷ് അക്കാഡമി വിലയിരുത്തി. ഇലക്രേ്ടാണുകള്‍ ധ്രുതഗതിയില്‍ ചലിക്കുകയും അവയ്ക്ക് ഊര്‍ജമാറ്റം സംഭവിക്കുകയും ചെയ്യുമ്പോള്‍, അക്കാര്യങ്ങള്‍ കൃത്യമായി നിര്‍ണയിക്കാന്‍ സഹായിക്കുന്നതാണ് ഇവര്‍ രൂപപ്പെടുത്തിയ സൂക്ഷ്മപ്രകാശസ്പന്ദനങ്ങള്‍.
സ്വീഡനില്‍ ലണ്ട് യൂണിവേഴ്സിറ്റിയിലെ ഗവേഷകയായ ആന്‍ ലൂലിയെ 1987 ല്‍ ആരംഭിച്ച പഠനമാണ്, ഇരുത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജര്‍മനിയില്‍ മാക്സ് പ്ളാങ്ക് ഇന്‍സ്ററിട്ട്യൂട്ട് ഓഫ് ക്വാണ്ടം ഓപ്റ്റിക്സില ഗവേഷകന്‍ പിയറി അഗൊസ്തിനി മുന്നോട്ട് നയിച്ചത്. യു.എസില്‍ ഒഹയ യൂണിവേഴ്സിറ്റിയിലെ ഫെരന്‍ ക്രാസ് മറ്റൊരു പരീക്ഷണത്തിലൂടെ സൂക്ഷ്മ പ്രകാശസ്പന്ദനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വിജയിച്ചു.