Advertisment

ഋഷിക്ക് കരുത്തും കഴിവുമുണ്ട്: കാമറൂണ്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
ameron_on_rishi_sunak

ലണ്ടന്‍: 2010 മുതല്‍ 2016 വരെ ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്നു താന്‍. 2005~ 2016 കാലത്ത് കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ നേതാവായും പ്രവര്‍ത്തിച്ചു. രണ്ടു പദവികളിലെയും പ്രവര്‍ത്തന പരിചയം പുതിയ ചുമതലയില്‍ സഹായകമാകും. ചില കാര്യങ്ങളില്‍ വിയോജിപ്പുണ്ടെങ്കിലും, ഋഷി സുനക് കരുത്തും കഴിവുമുള്ള പ്രധാനമന്ത്രിയാണ്. ഏറെ വെല്ലുവിളികള്‍ നേരിടുന്ന കാലത്ത് മികച്ച നേതൃത്വമാണ് അദ്ദേഹം നല്‍കുന്നത്~ കാമറൂണ്‍ പറഞ്ഞു.

Advertisment

2016ല്‍ ബ്രെക്സിറ്റ് ഹിതപരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് കാമറൂണ്‍ രാജിവച്ചത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്നായിരുന്നു കാമറൂണിന്‍റെ നിലപാട്. എന്നാല്‍, ഹിതപരിശോധനയില്‍ ഈ നിലപാട് പരാജയപ്പെട്ടു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുവരണമെന്ന അഭിപ്രായത്തിനൊപ്പമായിരുന്നു അന്നു ജൂനിയര്‍ മന്ത്രിയായിരുന്ന ഋഷി. 

rishi sunak
Advertisment