Advertisment

പാശ്ചാത്യ ലോകത്തിന്റെ ഉറക്കം കെടുത്തി കിം ~ പുടിന്‍ കൂടിക്കാഴ്ച

തുറമുഖ നഗരമായ വ്ളാഡിവോസ്റേറാക്കില്‍ റഷ്യയുടെ ബോംബര്‍ വിമാനങ്ങളടക്കം നവീനമായ യുദ്ധവിമാനങ്ങള്‍ കിം അടുത്തുകണ്ടു

kim_putin_meet

സോള്‍: ഉത്തര കൊറിയയിലെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ റഷ്യ സന്ദര്‍ശനവും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയും പാശ്ചാത്യലോകത്ത് അസ്വസ്ഥത പടര്‍ത്തുന്നു. റഷ്യയിലെ കിഴക്കന്‍ നഗരമായ കോംസോംല്‍സ്കില്‍ രണ്ട് യുദ്ധവിമാന ഫാക്ടറികള്‍ സന്ദര്‍ശിച്ചതിനു പിന്നാലെ കിം, റഷ്യന്‍ യുദ്ധക്കപ്പലില്‍ ആണവ ബോംബര്‍ വിമാനങ്ങളും ഹൈപ്പര്‍സോണിക് മിസൈലുകളും നിരീക്ഷിച്ചിരുന്നു.

Advertisment

തുറമുഖ നഗരമായ വ്ളാഡിവോസ്റേറാക്കില്‍ റഷ്യയുടെ ബോംബര്‍ വിമാനങ്ങളടക്കം നവീനമായ യുദ്ധവിമാനങ്ങള്‍ കിം അടുത്തുകണ്ടു. റഷ്യയുടെ സൈനിക സാങ്കേതികവിദ്യയും ആണവമുങ്ങിക്കപ്പലുകളും ലക്ഷ്യമിട്ടാണു കിമ്മിന്റെ സന്ദര്‍ശനമെന്നാണ് വിലയിരുത്തല്‍. യുക്രെയ്നില്‍ റഷ്യയ്ക്കു നിലവില്‍ ലഭ്യത കുറവുള്ള പടക്കോപ്പുകള്‍ ഉത്തര കൊറിയ പകരം നല്‍കിയേക്കും. ഉത്തര കൊറിയയുമായി ആയുധക്കരാറുകളിലേര്‍പ്പെടാന്‍ യുഎന്‍ വിലക്കുള്ളതിനാല്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള ആയുധകൈ്കമാറ്റ ധാരണ പുറത്തുവിടാനിടയില്ല.

പ്രത്യേക സുരക്ഷ സജ്ജീകരണങ്ങളൊരുക്കിയ ആഡംബര ട്രെയിനില്‍ ചൊവ്വാഴ്ചയാണ് കിം റഷ്യയിലെത്തിയത്. ആറുദിവസത്തെ സന്ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോള്‍ പുടിന്‍ സമ്മാനമായി നല്‍കിയത് ഡ്രോണും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും.

റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും കിം ജോങ് ഉന്നും പ്രതീകാത്മകമായി തോക്കുകളും കൈമാറി. ഇരുരാഷ്ട്രങ്ങളും ആയുധ കൈമാറ്റ കരാറില്‍ ഒപ്പിടുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും മോസ്കോ ഇതു സ്ഥിരീകരിച്ചിട്ടില്ല. 

#kim_putin_meet
Advertisment