വത്തിക്കാന്‍ സിറ്റി: ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കു മാമോദീസ നല്‍കാന്‍ അനുമതി നല്‍കിക്കൊണ്ട് കത്തോലിക്കാ സഭയുടെ ചരിത്രപരമായ തീരുമാനം. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന്‍റെ അവകാശങ്ങള്‍ക്കായി വാദിക്കുന്നവര്‍ കത്തോലിക്കാ സഭയുടെ പുതിയ തീരുമാനത്തെ സ്വാഗതംചെയ്തിട്ടുണ്ട്.
കൂടാതെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് തലത്തൊട്ടപ്പന്‍/തലതൊട്ടമ്മമാരാകാനും പള്ളികളില്‍ നടക്കുന്ന കല്യാണങ്ങളില്‍ സാക്ഷികളാകാനും അനുമതിയുണ്ടായിരിക്കുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.
മറ്റു വിശ്വാസികളുടെ അതേ വ്യവസ്ഥകളില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും ഇനി മാമോദീസ ചെയ്യാം എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, ചില പ്രത്യേക ഉപാധികളോടെയാവും ഇവര്‍ക്ക് തലത്തൊട്ടപ്പന്‍മാരും തലത്തൊട്ടമ്മമാരുമാകാന്‍ അനുവാദം ലഭിക്കുക എന്നും ഉത്തരവില്‍ പറയുന്നു.