ഭാര്യയുടെ മൃതദേഹം 5 വര്‍ഷം ഫ്രീസറില്‍ വച്ചയാള്‍ പിടിയില്‍

2018ല്‍ കാന്‍സര്‍ ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹം അഞ്ച് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ച നോര്‍വേക്കാരന്‍ അറസ്ററില്‍

New Update
body_in_freezer

ഓസ്ലോ: 2018ല്‍ കാന്‍സര്‍ ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹം അഞ്ച് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ച നോര്‍വേക്കാരന്‍ അറസ്ററില്‍. പെന്‍ഷന്‍ തട്ടിയെടുക്കാനായിരുന്നു ഈ കടുംകൈ എന്നാണ് വിവരം.

Advertisment

അഞ്ചുവര്‍ഷത്തിനിടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ സംശയം തോന്നാത്ത രീതിയിലായിരുന്നു ഇയാളുടെ ജീവിതം. ഭാര്യയെ കുറിച്ച് ആരെങ്കിലും അന്വേഷിച്ചാല്‍ ആരോടും സംസാരിക്കാന്‍ താല്‍പര്യമില്ലെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. ഒടുവില്‍, സംശയം തോന്നിയ ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് ഫ്രീസറില്‍ മൃതദേഹം കണ്ടെത്തുന്നത്.

ഭാര്യയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഫ്രീസറില്‍ വെച്ചതായാണ് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് ഇപ്പോള്‍ പറയുന്നത്. ഭക്ഷണം സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഫ്രീസറിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്.

കാന്‍സര്‍ രോഗിയായതിനാല്‍ നിരവധി പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഭാര്യക്ക് ലഭിച്ചിരുന്നു. ഏകദേശം 1.2 ദശലക്ഷം നോര്‍വീജിയന്‍ ക്രോണ്‍ (1,16,000 ഡോളര്‍) ഇയാള്‍ കൈപ്പറ്റിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. 

body_in_freezer
Advertisment