പ്രവാസികളെ അവരുടെ വീട്ടിൽ വെച്ച് മരിക്കാൻ എങ്കിലും പിണറായി സർക്കാർ അനുവദിക്കണം :പുന്നക്കൻ മുഹമ്മദലി

അബ്ദുള്‍ സലാം, കൊരട്ടി
Saturday, July 4, 2020

യു. എ. ഇ അടക്കം ഗൾഫ് നാടുകളിലും, യൂറോപ്പൻ രാജ്യങ്ങളിലും, അമേരിക്കയിൽ അടക്കം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ ഒരുപാടുണ്ട്.എല്ലാ രാജ്യങ്ങളും എല്ലാ ദിവസങ്ങളിലും അന്നത്തെ ദിവസത്തെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാറുണ്ട്. ഞാൻ ജീവിക്കുന്ന യു.എ.ഇ.യിലെ ഗവൺമെൻ്റ് എല്ലാ ദിവസം രോഗവസ്ഥ റിപ്പോർട്ട് ചെയ്യാറുണ്ട് എന്നാൽ ഇത്ര ഇന്ത്യക്കാർ എന്നോ ഇത്ര പാക്കിസ്ഥാനി എന്നോ ഇത്ര ലോക്കൽ എന്നോ പറയാറില്ല.

അവർ എല്ലാവരെയും മനുഷ്യഗണത്തിൽ മാത്രം കണ്ട് ഇന്നത്തെ കോവിഡ് കേസ് ഇത്ര എന്ന് മാത്രം പ്രസിദ്ധികരിക്കും എന്നാൽ നമ്മുടെ കേരളത്തിൽ എന്താണ് നടക്കുന്നത്?

ദിവസവും വിദേശത്ത് നിന്നും വന്നവർ 100 അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവർ 50 ഇവിടെയുള്ളവർ 3 എന്ന തോതിൽ വാർത്ത കൊടുക്കും

ഇത് ശരിയാണോ?
എന്തിനാണ് ഈ വേർതിരിച്ചുള്ള കളി?

ഇങ്ങനെ വേർതിരിച്ച് കണക്ക് കാണിക്കുന്നത് കൊണ്ടല്ലെ ബുദ്ധിയില്ലാത്ത മന്ദബുദ്ധികൾ എന്നു പോലും വിളിക്കാൻ പറ്റാത്ത നാട്ടിലെ ജനവർഗ്ഗം പ്രവാസികളെ ആട്ടിയോടിക്കുന്നത്

പ്രവാസികൾ ആണ് കൊറോണ കൊണ്ടുവരുന്നത് എന്ന് ജനങ്ങളെ ഗവൺമെൻറ് തന്നെ പറഞ്ഞ് പേടിപ്പിക്കുന്നു

പിന്നെ എങ്ങനെ ജനം നന്നാവും?

നിർത്തണം സഖാവെ പ്രവാസികളെ വെച്ചു കൊണ്ടുള്ള ഈ വക തിരിച്ചുള്ള കണക്ക് പുറത്ത് വിടലുകൾ

നമുക്കും ജീവിക്കണം നമ്മുടെ നാട്ടിൽ, ഞങ്ങളുടെ സ്വന്തം വീട്ടിൽ കിടന്നുറങ്ങി മരിക്കാനെങ്കിയും അനുവദിക്കണം രാഷ്ട്രീയ ലാഭത്തിന് വേണ്ടി പ്രവാസികളുടെ ജീവൻ കൊണ്ട് കളിക്കരുത്.
ചുരുങ്ങിയത് ഗൾഫിൽ മാത്രം കോവിഡ് പിടിച്ച് മരിച്ചത് 300 മലയാളികളാണ് അതിനേക്കാൾ കുടുതൽ ഹൃദയം തകർന്ന് മരിച്ചു കഴിഞ്ഞു.

ഞങ്ങളോട് കരുണ കാണിച്ചില്ലെങ്കിലും,പൗരവകാശ നിഷേധിക്കരുത് അത് ഞങ്ങൾ അനുവദിച്ചുതരില്ലെന്ന് പുന്നക്കൻ മുഹമ്മദലി

×