പ്രവാസികൾ ലജ്ജിക്കുന്നു, കേരളത്തെ ഓർത്ത്

New Update

ഷാർജ: നാട്ടിലെത്താനുള്ള പ്രവാസിയുടെ ശ്രമങ്ങളെ അപ്പാടെ അടിച്ചമർത്തുന്ന സമീപനമാണ് കേരള സർക്കാർ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. അപഹാസ്യമായ നിലപാടുകൾ സ്വീകരിക്കുന്ന കേരള സർക്കാറിനെ ഓർത്ത് പ്രവാസികൾ ലജ്ജിക്കുന്നതായ് ഇൻകാസ് കേന്ദ്ര കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് ടി. എ. രവീന്ദ്രൻ, ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദാലി എന്നിവർ അഭിപ്രായപ്പെട്ടു.

Advertisment

publive-image

പ്രവാസികളെ നാട്ടിലെത്തിക്കാൻ "വന്ദേ ഭാരത് മിഷൻ" പരാജയപ്പെട്ട സന്ദർഭത്തിലാണ്, സന്നദ്ധ സംഘടനകൾ മുൻകൈയെടുത്ത് ചാർട്ടേഡ് ഫ്ലൈറ്റുകൾ ആരംഭിച്ചിട്ടുള്ളത്.

കേരള സർക്കാരിൻറെ പ്രതീക്ഷയ്ക്ക പ്പുറത്തായിരുന്നു, സന്നദ്ധ സംഘടനകളുടെ ഏകോപനവും, പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ശ്രമവും.ഏതുവിധത്തിലും പ്രവാസികളുടെ മടക്കയാത്ര മുടക്കണമെന്ന രഹസ്യ അജണ്ഡയുമായി,പരസ്പര വിരുദ്ധമായ നിലപാടുകളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ഇതുവരെയുള്ള സർക്കാർ പ്രഖ്യാപനങ്ങൾ അതാണ് വ്യക്തമാക്കുന്നത്.

ക്വാറൻ്റയിൻ സംവിധാനത്തിലെ കാപട്യം പുറത്തറിഞ്ഞതിൻ്റെ ജ്യാള്യത മറച്ചു വെക്കാനുളള വ്യഗ്രതയാണ്
ഓരോ ദിവസവും നടത്തുന്ന പരസ്പരവിരുദ്ധമായ പ്രഖ്യാപനങ്ങൾ. രണ്ടര ലക്ഷം പ്രവാസികൾക്ക്
ക്വാറൻ്റയിൻ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പറഞ്ഞ സർക്കാർ, എന്തുകൊണ്ടാണ്
പ്രവാസികളിൽ നിന്ന് പണം ഈടാക്കുമെന്നും, ഹോം ക്വാറൻ്റെ യി ൻ സംവിധാനങ്ങൾ ഉപയോഗിക്കണം എന്നു നിഷ്കർഷിക്കുന്നത്.

പ്രവാസികൾ തിരിച്ചെത്തിയാൽ ഇതുവരെ കേരളത്തിനെ താങ്ങി നിർത്തിയിരുന്ന സാമ്പത്തിക ശ്രോതസ് നിലക്കുമെന്ന തിരിച്ചറിവാകാം ഈ നിരുത്സാഹപ്പെടുത്തൽ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രഖ്യാപനങ്ങൾ പ്രഹസനങ്ങളായ് മാറിയതല്ലാതെ പ്രവാസികൾക്ക് വേണ്ടി ഒന്നും ചെയ്യാൻ ഈ സർക്കാർ തയ്യാറായിട്ടില്ല.

ഏഴു പതിനായിര ത്തോളം പ്രവാസികളാണ് ഇതിനകം തിരിച്ചെത്തിയിട്ടുള്ളത്. അതിൽ ഒരു ശതമാനത്തിൽ കുറവ് പേർക്ക് മാത്രമേ ഇതുവരെയും രോഗം സ്ഥിരീകരിച്ചിട്ടുള്ളു.എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്ന് പറഞ്ഞ സർക്കാർ എന്തുകൊണ്ട് ഇത്രയും കുറവ് പോസിറ്റീവായ പ്രവാസികൾക്ക് ചികിത്സാ സൗകര്യമൊരുക്കാൻ തയ്യാറാകുന്നില്ല. ഇവിടെയാണ് പ്രഖ്യാപനങ്ങളിലെ പൊള്ളത്തരം പ്രവാസികൾ തിരിച്ചറിയുന്നത്.

തിരിച്ചെത്തുന്ന വർക്ക് സുരക്ഷാ ഒരുക്കുന്നതിൽ സർക്കാറും പൊലീസും അമ്പേ പരാജയപ്പെട്ടിരിക്കുന്നു. രാത്രിയുടെ മറവിൽ നാട്ടുകാരുടെയും അയൽക്കാരുടെയും ശ്രദ്ധയിൽപ്പെടാതെ ഒളിച്ചും പതുങ്ങിയും വീട്ടിലെത്തേണ്ട ഗതികേടിലാണ് പ്രവാസികൾ. ഇത്രയും കാലം വീടിൻ്റേയും നാടിൻ്റേയും പ്രിയപ്പെട്ടവരായി രൂന്നവർ ഇന്ന് ആക്രമിക്കപ്പെടുകയാണ്.

കുടുംബാംഗങ്ങൾ പോലും അവഗണിക്കുന്ന ദുരവസ്ഥയും പ്രവാസികൾ നേരിടുന്നു.സ്വന്തം നാടും വീടും പ്രവാസിക്ക് അന്യമായിക്കൊണ്ടിരിക്കുമ്പോഴാണ്അവർ അനാഥരുമാകുന്നത്.സന്നിദ്ധ ഘട്ടങ്ങളിൽ നാടിന്ന് ശക്തി പകർന്നിരുന്ന പ്രവാസികളെ, പ്രതിസന്ധി ഘട്ടങ്ങളിൽ അവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തി, സംരക്ഷിക്കാനുള്ള ഉത്തരവാധിത്വം സർക്കാരിനുണ്ടെന്ന് ഇൻകാസ് നേതാക്കൾ ഓർമ്മപ്പെടുത്തി.

pravasi kerala
Advertisment