ദമ്മാം : സുൽത്താൻ ബത്തേരി സർക്കാർ സ്കൂളിൽ ഷഹല ഷെറിൻ എന്ന വിദ്യാർ ത്ഥിനി പാമ്പുകടിയേറ്റ് മരിക്കാനിടയായ സംഭവത്തിൽ ദമാം പ്രവാസി കൂട്ടായ്മ പ്രതിഷേധിച്ചു. കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായവർക്കുമേൽ നരഹത്യക്ക് കേസെടുക്കണം.
/sathyam/media/post_attachments/vwDtQ4dX6v5RpTiVLMz5.jpg)
കേരള ജനത ലജ്ജിച്ചു തലതാഴ്ത്തിനിന്ന അങ്ങേയറ്റം ദുഃഖകരമായ ദിവസമാണ് കഴിഞ്ഞുപോയത്. ഇത്തരം സംഭവങ്ങൾ ഇനി ഒരിക്കലൂം ആവർത്തിക്കാൻ പാടില്ല. ഓരോ അദ്ധ്യായന വർഷവും തുടങ്ങുന്നതിനു മുൻപ്. കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട സ്കൂൾ അധികൃതർ നേടിയിരിക്ക ണമെന്നാണ് കെ. ഇ. ആർ ചട്ടം. ഇതുപലപ്പോഴും പാലിക്കപ്പെടാറില്ല. ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ഏറ്റടുക്കാൻ തയ്യാറാകണം.
മരിച്ച കുട്ടിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും സംയുകത പ്രസ്താവനയിൽ സർക്കാരിനോട് ആവശ്യപെട്ടു. ഈ വിഷയത്തിൽ പ്രതികരിച്ച സ്കൂൾ വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും വധഭീഷണി എന്ന് ആരോപണം ഉയർന്ന സാഹചര്യത്തിൽ പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെന്നും യോഗത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു.
യോഗത്തിൽ പ്രസിഡന്റ് ഡോക് :സഗീർ അധ്യക്ഷത വഹിച്ചു ജനറൽ സെക്ടറട്ടറി ജമാൽ ആലുവ ഷൗകത് പാടൂർ, ശരീഫ് കൊച്ചി, അഷ്‌കർ വാടാനപ്പള്ളി, റൗഫ് ചാവക്കാട്, സിദ്ദിഖ് ആലുവ, അബ്ദുൽ ഗഫൂർ, ജമാൽ യൂ.സി കോളേജ്,അഡോക്കറ്റ് :സനീജ സഗീർ എന്നിവർ പങ്കെടുത്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us