പ്രവാസി ലീഗൽ സെൽ ഡൽഹി ചാപ്റ്റർ വെബ്ബിനാർ 17ന്

റെജി നെല്ലിക്കുന്നത്ത്
Saturday, January 16, 2021

ഡല്‍ഹി: പ്രവാസി ലീഗൽ സെൽ, ഡൽഹി ചാപ്റ്റർ ഈ മാസം 17-ാം തീയതി ഞായറാഴ്ച വൈകിട്ട് 6.30 -ന് നോർക്ക റൂട്സും പ്രവാസി ക്ഷേമ പദ്ധതികളും എന്ന വിഷയത്തിൽ വെബ്ബിനാർ
സംഘടിപ്പിക്കുന്നു. വിഷയത്തെക്കുറിച്ച് ഷാജിമോൻ ജെ (നോർക്ക ഡെവലപ്മെന്റ്
ഓഫീസർ, ഡൽഹി) സംസാരിക്കും.

നോർക്ക റൂട്സ് ഒരുക്കുന്ന വിവിധ പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ച്, നോർക്ക
ഡെവലപ്മെന്റ് ഓഫീസറുമായി സംവദിക്കുന്നതിനും വെബ്ബിനാറിലൂടെ അവസരം
ഉണ്ടാകുമെന്ന് പ്രവാസി ലീഗൽ സെൽ ഭാരവാഹികൾ അറിയിച്ചു.

നോർക്ക റൂട്സ് വിദേശ ആരോഗ്യ മേഖലയിൽ നടത്തുന്ന ജോലിനിയമനങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ നഴ്സുമാർക്ക് ഈ മീറ്റിംഗ് സഹായകരമാകും. സൂം പ്ലാറ്റുഫോമിൽ സംഘടിപ്പിക്കുന്ന
മീറ്റിംഗിന്റെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

മീറ്റിംഗ് ഐ ഡി: 84440444394
പാസ്സ്‌കോഡ്: 339953

×