പിഎംഎഫ് അഖിലേന്ത്യാ കമ്മിറ്റി - അഡ്വ. പ്രേമമേനോൻ കോർഡിനേറ്റർ, വിനു തോമസ് പ്രസിഡൻറ്, അജിത് കുമാർ മേടയിൽ ജന: സെക്രട്ടറി

New Update

publive-image

ന്യൂയോർക്:പ്രവാസി മലയാളി ഫെഡറേഷൻ കുടുംബ സംഗമത്തോടനുബന്ധിച്ചു ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലെയും പിഎംഎഫ് പ്രതിനിധികളെ ഉൾപ്പെടുത്തി ജനുവരി ഒമ്പതാം തീയതി ബോൾഗാട്ടി പാലസിൽ ചേർന്ന പൊതു യോഗം 2021 2022 വർഷത്തെ അഖിലേന്ത്യാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

Advertisment

അഡ്വക്കേറ്റ് പ്രേമം മേനോൻ മുംബൈ ഇന്ത്യൻ കോർഡിനേറ്റർ, കെആർ മനോജ് രാജസ്ഥാൻ വൈസ് ചെയർമാൻ, വിനു തോമസ് കർണാടക പ്രസിഡൻറ്, അജിത് കുമാർ മേടയിൽ ഡൽഹി ജനറൽ സെക്രട്ടറി, കെ നന്ദകുമാർ കൽക്കട്ട ട്രഷറർ, കമ്മറ്റി അംഗങ്ങളായി അലക്സ് പി സുനിൽ പഞ്ചാബ്, മുരളീധരൻ ജാർഖഡ്, കെ പി കോശി നാസിക്, ജോഷി ജോസഫ് നാസിക് , മുകേഷ് മേനോൻ ഡൽഹി, ജോളി ഇലന്തൂർ മധ്യപ്രദേശ്, പി എസ് നായർ ചെന്നൈ, ബൈജു ജോസഫ് ഔറംഗബാദ്, ജെറാൾഡ് ചെന്നൈ, എലിസബത്ത് സത്യൻ നാസിക്, ഇന്ദു രാജ് മധ്യപ്രദേശ്,  പത്മനാഭൻ ഔറംഗബാദ്, രഞ്ജിത്ത് നായർ മഹാരാഷ്ട്ര, ഷിബു ജോസ് നാസിക്, സുനിൽകുമാർ ഹൈദരാബാദ്, ഐസക് തെലുങ്കാന, അനിൽ നായർ രാജസ്ഥാൻ, സതീഷ് ജയ്പൂർ, അജേഷ് രാജസ്ഥാൻ, പ്രവീൺ അരുണാചൽപ്രദേശ്, പോൾ ഡിക്ലാസ് ഹരിയാന, മനോജ് നായർ ഉത്തർപ്രദേശ്, പ്രദീപ് നായർ മേഘാലയ, സജീവ് രാജൻ അരുണാചൽപ്രദേശ്, ജഗദീഷ് പിള്ള വാരണാസി, തോമസ് ഡൽഹി, ഷെർലി രാജൻ ഡൽഹി എന്നിവരെയും തിരഞ്ഞെടുത്തു

അഡ്വക്കറ്റ് പ്രേമ മേനോൻറെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട്, ഗ്ലോബൽ കോർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, ഗ്ലോബൽ ജനറൽസെക്രട്ടറി വർഗീസ് ജോൺ, കേരള സ്റ്റേറ്റ് കോർഡിനേറ്റർ ബിജു കെ തോമസ്, പ്രസിഡണ്ട് ബേബി മാത്യു തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി വർഗീസ് ജോൺ സ്വാഗതം ആശംസിക്കുകയും ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട് പ്രവാസി മലയാളി ഫെഡറേഷൻ കുറിച്ച് ഒരു സംക്ഷിപ്ത രൂപം കൊടുക്കുകയും കേരള കോർഡിനേറ്റർ ബിജു കെ തോമസ് നന്ദി രേഖപ്പെടുത്തി.

us news
Advertisment