ഷാർജ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം ഗ്രാമോത്സവ് ജലയാത്രയുടെ ബ്രോഷർ പ്രകാശനം ചെയ്തു

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

publive-image

ഷാർജ: ഷാർജ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം പ്രവർത്തക കൺവെൻഷനും ഗ്രാമോത്സവ് ജലയാത്ര ബ്രോഷർ പ്രകാശനം നടത്തി ഷാർജ: ഷാർജ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം പ്രവർത്തക കൺവെൻഷനും ഗ്രാമോത്സവ് ജലയാത്ര ബ്രോഷർ പ്രകാശനവും നടത്തി. ഒക്ടോബർ 18 തിയതി നടക്കുന്ന ജലയാത്രയുടെ വിളംബരം നടത്തി കൊണ്ടുള്ള കൺവെൻഷൻ പ്രവർത്തകരിൽ കൂടുതൽ ആവേശം ഉണർത്തി.

Advertisment

കൺവെൻഷൻ ഷാർജ കെ എം സി സി സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽഖാദർ ചാക്കനാത്ത് ഉത്ഘാടനം ചെയ്തു. ജലയാത്രയുടെ ബ്രോഷർ പ്രകാശനം ഷാർജ കെ എം സി സി തൃശൂർ ജില്ലാ പ്രസിഡണ്ട് ആർ ഓ ബക്കർ ഫോക്കസ് അഡ്വെർടൈസ്മെന്റ് മാനേജിങ് ഡയറക്ടർ ഹനീഫ ചേലക്കരക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡണ്ട് വി എ നുഫൈൽ അദ്ധ്യക്ഷത വഹിച്ചു.

ജലയാത്രയുടെ ആദ്യപാസ്സ്‌ കൊറെമംഗലത് അബ്ദുലുവിന് നൽകി. ഹരിത സംസ്ഥാന ട്രഷറർ ആയിഷ ബാനു മുഖ്യപ്രഭാഷണം നടത്തി. കെഎസ് ഷാനവാസ് മണ്ഡലം കമ്മിറ്റയുടെ പദ്ധതികൾ വിശദികരിച്ചു. കെ എം സി സി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി റഷീദ് നാട്ടിക, വൈസ് പ്രസിഡണ്ട് കെ പി കബീർ, സിക്രട്ടറിമാരായ എം എ ഹനീജ്, റഷീദ് കടങ്ങോട്, ഇസ്മായിൽ അമ്പാട്ട് എന്നിവർ ആശംസകൾ നേർന്നു.

മണ്ഡലം ഭാരവാഹികളായ പി എ ഹംസ, കെ എ ഷംസുദ്ധീൻ, അമി കരുപടന്ന, സി എസ് ഷിയാസ്, വി ബി സകരിയ, ടി എം ഹസീബ്, അബ്ദുൽ റഹിം, വി വൈ റിസ്‌വാൻ തുടങ്ങിയവർ നേതൃത്വം നൽകി. മണ്ഡലം ജനറൽ സെക്രട്ടറി ഷമീർ പി സുലൈമാൻ സ്വഗതവും ട്രഷറർ സലാം മൊയ്‌ദു നന്ദിയും പറഞ്ഞു.

Advertisment