മെല്‍ബണ്‍: മെല്‍ബണിലെ ക്നാനായ വനിതകളുടെ കൂട്ടായ്മയായ മെല്‍ബണ്‍ ക്നാനായ വിമന്‍സ് ഫോറത്തിന്റെ വാര്‍ഷിക ക്യാമ്പും നൈറ്റ് ഔട്ടും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മെല്‍ബണിലെ Neeram East ലെ Forest Edge ല്‍ പ്രസിഡന്റ് വിമല തച്ചേടിന്റെ അധ്യക്ഷതയില്‍ കൂടിയ വാര്‍ഷിക ക്യാമ്പില്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഗൌരവമേറിയ ചര്‍ച്ചകള്‍ നടന്നു.
നൂറ്റാണ്ടുകളായി പിന്തുടര്ന്ന് പോകുന്ന ക്നാനായ പാരമ്പര്യം കാത്ത് സൂക്ഷിക്കാനും വളര്‍ന്ന് വരുന്ന കുട്ടികളുടെ വിശ്വാസം ഊട്ടിയുറപ്പിക്കാനും ഒറ്റക്കെട്ടായി പ്രതിജ്ഞ എടുത്തു.
മെല്‍ബണ്‍ ക്നാനായ വിമന്‍സ് ഫോറത്തിന്റെ വാര്‍ഷിക ക്യാമ്പ് വിജയിപ്പിക്കാന്‍ ഭാരവാഹികളായ ലിസി വേളുപറമ്പില്‍, ജോമിനി പൂഴിക്കുന്നേല്‍, വിന്‍സി ഒറവക്കുഴി, മിനി എരുമത്തറയില്‍, അനില വലതട്ടില് എന്നിവര്‍ നേതൃത്വ൦ നല്കി.
ജോലിത്തിരക്കിനിടയില്‍ വീണുകിട്ടുന്ന ഇതുപോലുള്ള വാര്‍ഷിക ക്യാമ്പ് മെല്‍ബണിലെ ക്നാനായ വനിതകള്‍ക്ക് ഒരു പുത്തന്‍ ആവേശം പകരുന്നു എന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us