കൊല്ലം പ്രവാസി കമ്യൂണിറ്റി ബഹ്‌റൈൻ ഓണാഘോഷം സ്വാഗതസംഘം രൂപീകരിച്ചു

ഗള്‍ഫ് ഡസ്ക്
Tuesday, September 10, 2019

ബഹ്‌റൈൻ:  കൊല്ലം പ്രവാസി കമ്യൂണിറ്റി ബഹ്‌റൈൻ ഈ വർഷത്തെ ഓണാഘോഷത്തിനായി 35 അംഗ സ്വാഗത സംഘം രൂപീകരിച്ചു. സൽമാബാദ് അൽ ഹിലാൽ മൾട്ടി സ്പെഷ്യൽറ്റി മെഡിക്കൽ സെന്ററിൽ വച്ച് 27 സെപ്റ്റംബർ 2019 രാവിലെ 10 മണി മുതൽ വൈകിട്ടു 6 മണി വരെ നീണ്ടു നിൽക്കുന്ന പരിപാടിയിൽ കുട്ടികൾക്കും, മുതിർന്നവർക്കുമായി വിവിധയിനം ഓണക്കളികൾ,ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യ , അംഗങ്ങളുടെ കലാപരിപാടികൾ എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

കൂടാതെ അംഗങ്ങൾക്കായി സൗജന്യ മെഡിക്കൽ ചെക്കപ്പും ഒരുക്കിയിട്ടുണ്ട്. നിസാർ കൊല്ലം സ്വാഗതസംഘം കൺവീനർ ആയി വിവിധ കമ്മറ്റികൾ രൂപീകരിച്ചു. ജഗത് കൃഷ്ണകുമാർ (Venue) , വിനു ക്രിസ്റ്റി (Entertainment), കിഷോർ കുമാർ (Food), രാജ് കൃഷ്ണൻ (Finance), റോജി ജോൺ (Registration) എന്നിവരാണ് മറ്റു കൺവീനർമാർ.

×