പ്രവാസ ജീവിതത്തിലെ അവനവൻ വ്യാകുലതകൾക്കിടയിലും കാര്യമാത്ര പ്രസക്തമായ ഒരു ആശയം തനിമ ഒട്ടുമേ ചോർന്നു പോവാതെ, ഹൃദ്യമായി സമൂഹത്തിന് മുൻപിൽ അവതരിപ്പിക്കുന്ന 'കർത്താവ് കർമ്മം ക്രിയ' എന്ന ഹൃസ്വചിത്രം ആതുര ശ്രുശ്രൂഷ രംഗത്ത് പ്രവർത്തിക്കുന്ന നമുക്കിടയിൽ തന്നെയുള്ള ഒരു പറ്റം ചെറുപ്പക്കാരുടെ അനവധിയായ പരിമിതികൾക്കിടയിലും, സാധ്യമായ സാഹചര്യങ്ങൾ കോർത്തിണക്കി ഒരുക്കിയ ആദ്യ ഉദ്യമം ആണ് എന്നുള്ളത് നാം ഓരോരുത്തർക്കും തികച്ചും അഭിമാനാർഹമായ കാര്യമാണ്.
Advertisment
ഈ ഹൃസ്വചിത്രം മനമറിഞ്ഞ് കണ്ട്, മനസ്സറിഞ്ഞ് പ്രചരിപ്പിച്ച് ഈ ചെറുപ്പക്കാരുടെ കലയോടുള്ള അഗാധമായ അഭിനിവേശത്തിലും അതു വഴി സമൂഹത്തോടുള്ള പ്രതിബദ്ധതയിലും നാം ഓരോരുത്തരും പങ്കാളിയാവേണ്ടതാണ് .. അഭിനന്ദനങ്ങൾ .. എല്ലാ അണിയറ പ്രവർത്തകർക്കും..!!