കുവൈറ്റ് എന്നും ഓർമ്മിക്കാൻ ഒരു സൗഹൃദം “കൈകോർക്കാം” ഫ്ലയർ പ്രകാശനം

ഗള്‍ഫ് ഡസ്ക്
Tuesday, September 10, 2019

കുവൈത്ത് സിറ്റി:  എന്നും ഓർമ്മിക്കാൻ ഒരു സൗഹൃദം എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ രണ്ടാം വാർഷികാഘോഷം “കൈകോർക്കാം – 2019” ന്റെ ഫ്ലയർ പ്രകാശനം ചെയ്തു. അബ്ബാസിയ ഒലിവ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൂട്ടായ്മയുടെ ചീഫ് അഡ്മിൻ പി.എം.നായർ വോയ്‌സ് കുവൈത്ത് രക്ഷാധികാരി പി.ജി.ബിനുവിന് നൽകി പ്രകാശനം നിർവഹിച്ചു.

സെപ്റ്റംബർ 20 വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിമുതൽ അബ്ബാസിയ ഒലിവ് ഓഡിറ്റോറിയത്തിലാണ് പരിപാടി. സമ്മേളനത്തിൽ കുവൈത്തിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. വിവിധ കലാപരിപാടികളും ഗാനമേളയും അരങ്ങേറും.

വോയ്‌സ് കുവൈത്ത് മുൻ പ്രസിഡന്റ് കെ.വിജയൻ , വോയ്‌സ് കുവൈത്ത് വനിതാവേദി ജനറൽ സെക്രട്ടറി ലത സത്യൻ , ഗ്രൂപ്പ് അഡ്മിൻ ദിൽന ദിവാകരൻ , പ്രോഗ്രാം കമ്മിറ്റി അംഗം ബിജിമോൻ ഭാനു എന്നിവർ സംസാരിച്ചു . പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ പ്രാംരാജ് സ്വാഗതവും മോഡറേറ്റർ മിനികൃഷ്ണ നന്ദിയും പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് 97720484 , 51614418 എന്നി നമ്പറുകളിൽ ബന്ധപ്പെടുക.

×