കുവൈറ്റില്‍ ഏഴാമത്‌ നോട്ടം അന്താരാഷ്ട്ര ഹ്രസ്വചിത്രോത്സവം

ഗള്‍ഫ് ഡസ്ക്
Wednesday, October 9, 2019

കുവൈറ്റ്:   കേരള അസോസിയേഷൻ കുവൈറ്റ് സംഘടിപ്പിക്കുന്ന ഏഴാമത് കണിയാപുരം രാമചന്ദ്രൻ സ്മാരക അന്താരാഷ്‌ട്ര ഹ്രസ്വ ചലച്ചിത്രോത്സവം “നോട്ടം 2019” ഡിസംബർ 20 നു നടക്കും.

അബ്ബാസിയ നോട്ടിംഗ്ഹാം സ്‌കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 11 മുതലാണ് പരിപാടി. പ്രദർശന വിഭാഗം, മത്സര വിഭാഗം, ഓപ്പൺ ഫോറം, ടെക്നിക്കൽ വർക് ഷോപ്, കുട്ടികൾക്കായുള്ള പ്രത്യേക ഷോർട്ട് ഫിലിം മത്സരം എന്നിവയുണ്ടാകും. മത്സര വിഭാഗത്തിലേക്ക് നവംബർ 15 നകം എൻട്രികൾ അയക്കാം.

കുവൈറ്റിലെ നിയമ വ്യവസ്ഥകൾക്കുള്ളിൽനിന്ന് പ്രദര്ശിപ്പിക്കാവുന്ന പരമാവുധി 15 മിനിറ്റു ദൈർഘ്യമുള്ള സിനിമകളാണ് അയക്കേണ്ടത്. മികച്ച ഹ്രസ്വചിത്രത്തിനുള്ള ഗ്രാൻഡ് ജൂറി പുരസ്കാരം, പ്രേക്ഷകർ തെരഞ്ഞെടുക്കുന്ന ചിത്രത്തിനുള്ള പുരസ്കാരം, മികച്ച പ്രവാസ ചിത്രം, തിരക്കഥ, എഡിറ്റർ, സംവിധായകൻ, ഛായാഗ്രാഹകൻ, സൗണ്ട് ഡിസൈനർ, നടൻ, നടി, ബാലതാരം, കുട്ടികളുടെ മികച്ച ചിത്രം എന്നിവക്ക് പുരസ്കാരം നൽകും.

അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും [email protected] എന്ന മെയിൽ ഐഡി യിലോ 97287058, 66769981, 99647998, 60753530, 60642533, 55831679 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

×