New Update
കുവൈറ്റ്: കോസ് (കുടശ്ശനാട് ഓവർസീസ് സൗഹൃദ സംഗമം) കുവൈറ്റ് ചാപ്റ്റർ സ്ഥാപക അധ്യക്ഷനും മുഖ്യരക്ഷാധികാരിയുമായ ചാക്കോ ജോർജ് കുട്ടിക്കും കുടുംബത്തിനും യാത്രയയപ്പ് നൽകി.
Advertisment
'കോസ്' വാർഷികത്തോട് അനുബന്ധിച്ച് നടന്ന യാത്രയയപ്പ് സമ്മേളനം കുവൈറ്റ് ചാപ്റ്റർ അധ്യക്ഷൻ സിനു മാത്യുവിന്റെ അധ്യക്ഷതയിൽ രക്ഷാധികാരി ജോസ് ഒട്ടലിൽ, സെക്രട്ടറി അനൂപ്, ഡോക്ടർ ജേക്കബ് സാമുവൽ, ജിജി ജോർജ്, മാത്യു വർഗീസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് ചാക്കോ ജോർജ് കുട്ടിയും പത്നി ആനി ജോർജ്ജും മറുപടി പ്രസംഗം നടത്തി.
സംഘടനയുടെ ഉപഹാരം അധ്യക്ഷൻ ചാക്കോ ജോർജ് കുട്ടിക്കും കുടുംബത്തിനും കൈമാറി. ദേശീയ ഗാനത്തോടുകൂടി യോഗം സമാപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us