കുവൈറ്റില്‍ ലോകമാനസീകാരോഗ്യ ദിനാചരണം ഒക്ടോബർ 10 ന്

ഗള്‍ഫ് ഡസ്ക്
Wednesday, October 9, 2019

കുവൈറ്റ്:  ലോകമാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായീ ഇൻഡോ-അറബ് മ്യൂസിക്കൽ അക്കാദമി ,ഇന്ത്യൻ ഡോക്ടർസ് ഫോറം , യുണൈറ്റഡ് ബിസിനസ്സ് ഗ്രൂപ്പ് , ഭാരതീയ വിദ്യാഭവൻ മിഡിൽ ഈസ്റ്റ് എന്നിവരുടെ സഹകരണത്തോടെ ലോകമാനസീകആരോഗ്യ ദിനം ഒക്ടോബർ 10, വ്യാഴാഴ്ച്ച ആചരിക്കുന്നു.

പരിപാടിയിൽ ഭവൻസ് മിഡിൽ ഈസ്റ്റ്‌ ചെയര്‍മാന്‍ എന്‍ കെ രാമചന്ദ്രൻ മുഖ്യ അതിഥി ആയിരിക്കും. ഡോ.  ശേഖർ ലാംതദേ , കൺസൾറ്റൻറ്
ന്യൂറോളജിസ്റ്റ് – അമീരി ഹോസ്പിറ്റൽ , ഡോ. സുസെവന സുജിത്‌ നായർ -കാൻസർ കണ്ട്രോൾ സെന്റർ (KCCC) എന്നിവർ കുട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്ന പലതരത്തിലുള്ള മാനസീക ശാരീരിക ആരോഗ്യ വിഷയങ്ങൾ (വൈകൃതങ്ങൾ), സോഷ്യൽ മീഡിയയുടെ അതിപ്രസരംമൂലമുള്ള വിപത്തുകൾ, എന്നിങ്ങനെ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യും.

ഇന്ത്യൻ ഡോക്ടർസ് ഫോറം കുവൈറ്റ് പ്രസിഡന്റ് ഡോ. സുരേന്ദ്ര നായികെ, മുരളീധരൻ നാണൂ , റിഹാബ് എം ബോറിസ്‌ലി, ഹദീൽ ബഖ്‌റൈസ്, ശ്രീ.സയീദ് ബോറിസ്‌ലി , ജാസ്സിം അൽ യാക്കൂബ് , ഹയാത്ത് മുസ്തഫ (പ്രസിഡന്റ് , നാഷണൽ സ്പെഷ്യൽ ഒളിമ്പിക്സ് ), ഡോ. ഇബ്രാഹിം അൽ മൂസ (മിനിസ്ട്രി ഓഫ് ഹെൽത്ത്) എന്നിവർ ക്ഷണിക്കപ്പെട്ട മറ്റു സ്പെഷ്യൽ ഗസ്റ്റ്സ് ആയിരിക്കും.

ലോക മാനസീകാരോഗ്യ ദിനമായ ഒക്ടോബർ 10ന് (വ്യാഴം) അബ്ബാസിയയിലെ ഭാരതീയ വിദ്യാഭവൻ (ഇന്ത്യൻ എഡ്യൂക്കേഷണൽ സ്കൂളിൽ) ആറ് മണിക്ക് എല്ലാ സംഘടനാ കൂട്ടായ്മളെയും പൊതു സമൂഹത്തെയും പങ്കെടുപ്പിച്ചു നടത്തുന്ന ഈ സെമിനാറിൽ ഡോക്ടർസിനോട് നേരിട്ടു സംശയനിവാരണത്തിനുള്ള സെഷനും ഉൽപെടുത്തിയീട്ടുണ്ട്.

പ്രവാസികളായ എല്ലാവരും തന്നെ സൗജന്യമായി പൊതുജനങ്ങൾക്കായി ഒരുക്കിയിരിക്കുന്ന ഈ ഒരു അവസരം വിനിയോഗിക്കണം എന്ന് ഈ പരിപാടിയുടെ ഓർഗനൈസറും (ഇവന്റ് ഡയറക്ടർ) സാമൂഹിക പ്രവർത്തകയും ആയ ഷൈനി ഫ്രാങ്ക് അറിയിച്ചു.

×