കുവൈത്ത് അൽ – ഹിദായ മദ്രസ ഫെസ്റ്റ് സംഘടിപ്പിച്ചു

ഗള്‍ഫ് ഡസ്ക്
Friday, February 14, 2020

കുവൈത്ത്:  അബ്ബാസിയ അൽ-ഹിദായ മദ്രസ്സ വിദ്യാർത്ഥി-രക്ഷിതാക്കളുടെ സംഗമം സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ പ്രസംഗം, ഖുർആൻ പാരായണം, ഗാനം, കവിത, സ്കിറ്റ് തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ സംഗമത്തിന് മാറ്റ് കൂട്ടി.

കലാപരിപാടികൾ അവതരിപ്പിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും വാർഷിക പരീക്ഷയിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സുബൈർ ചങ്ങരംകുളം, എഞ്ചിനീയർ റഹീം ഉമർ കാരന്തൂർ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

അൽ-ഹിദായ മദ്രസ്സ രക്ഷാധികാരി അബ്ദുസമദ് നന്തിയുടെ അധ്യക്ഷതയിൽ നടന്ന സംഗമത്തിന് പ്രിൻസിപ്പാൾ വഹീദ് മൗലവി സ്വാഗതം പറഞ്ഞു.

ഗഫൂർ താമരശ്ശേരി, ഷംനാദ് മൗലവി തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. സംഗമത്തിന് പി.ടി.എ അംഗം സാജൻ നന്ദി പറഞ്ഞു

×