ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ ഫഹാഹീൽ യൂണിറ്റ് രൂപീകരിച്ചു

ഗള്‍ഫ് ഡസ്ക്
Monday, February 24, 2020

കുവൈറ്റ്‌:  കുവൈറ്റിലെ ആലപ്പുഴ നിവാസികളുടെ കൂട്ടായ്മയുടെ ഫഹാഹീൽ മേഖലാ കമ്മറ്റി നിലവിൽ വന്നു. അസോസിയേഷൻ പ്രസിഡന്റ്‌ രാജീവ്‌ നടുവിലേമുറിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഡ്വൈസറി ബോർഡ് ചെയർമാൻ സണ്ണി പത്തിചിറ ഉത്ഘാടനം ചെയ്തു.

ജനറൽ കോർഡിനേറ്റർ ബിനോയ്‌ ചന്ദ്രൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ഫഹാഹീൽ യൂണിറ്റ് കൺവീനർ ലിബു പായിപാടൻ നന്ദി അറിയിച്ചു.

അജപാക്‌ വൈസ് പ്രസിഡന്റ്‌ മാത്യു ചെന്നിത്തല, വനിതാ സെക്രട്ടറി കീർത്തി സുമേഷ്, സെക്രട്ടറിമാർ അനിൽ കുമാർ വള്ളികുന്നം, ജി സുന്ദരേശൻ പിള്ള, എക്സികുട്ടീവ് അംഗങ്ങളായ അഷ്‌റഫ്‌ മണ്ണാംച്ചേരി, അശോകൻ വെണ്മണി, സുമേഷ് കൃഷ്ണൻ, സുചിത്ര സജി എന്നിവർ സംസാരിച്ചു.

യൂണിറ്റ് ഭാരവാഹികളായി ലിബു പായിപ്പാടൻ (കൺവീനർ) ജോയിന്റ് കൺവീനർമാർ നന്ദു എസ് ബാബു, ഷഫീക് എം , ജിം ജോർജ് എന്നിവർ അടങ്ങുന്ന 17 അംഗ അംഗ എക്സികുട്ടീവ് കമ്മറ്റി നിലവിൽ വന്നു.

×