ഷാർജ: കാസറഗോഡ് ജില്ലയിലെ ആലൂർ പ്രദേശത്ത് സാമൂഹ്യ കാരുണ്യ സാംസ്ക്കാരിക കലാകായിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച,, അതുപോലെ ഗൾഫ് നാടുകളിലും സ്തുത്യർഹമായ സേവനങ്ങൾ നൽകി നിറസാന്നിദ്ധ്യമായി മാറിയ ആലൂർ കൾച്ചറൽ ക്ലബ്ബിന്റെ ജിസിസി വിഭാഗം സംഘടിപ്പിക്കുന്ന ആലൂർ പ്രവാസി സംഗമവും മൂന്നാമത് സേഫ് ലൈൻ ഇൻറർനാഷണൽ ട്രോഫിക്ക് വേണ്ടിയുള്ള പ്രിമിയർ ലീഗ് ക്രിക്കറ്റ് ടൂർണ്ണമെന്റും ഈ വരുന്ന 22ാം തീയതി വെള്ളിയാഴ്ച ഷാർജ അൽ ദൈദ് ക്രിക്കറ്റ് വില്ലേജിൽ വെച്ച് നടക്കുകയാണ്.
/sathyam/media/post_attachments/3uDdOl90kurwsSdMdZqG.jpg)
ഫ്രൈഡെ സ്ട്രൈക്കേഴ്സ്, യുഎഇ ഇൻഡ്യൻസ് ആലൂർ, എമിറേറ്റ്സ് കിങ്ങ്സ്,ദേരാ ഹീറോസ് ആലൂർ എന്നീ ടീമുകൾ മാറ്റുരക്കുന്ന ക്രിക്കറ്റ് മത്സരം രാവിലെ 8.30 ന് ആരംഭിക്കും.വൈകിട്ട് നടക്കുന്ന ആലൂർ പ്രവാസി സംഗമത്തിൽ യു എ ഇ യിലെ പ്രമുഖ വ്യക്തികൾ സംബന്ധിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.
/sathyam/media/post_attachments/a8avXUexoDOdlxZsIN3B.jpg)